
മലയാള നായകന്മാരില് ഏറ്റവും സുന്ദരന്‍ ശ്രീനിവാസനാണെന്ന് നടി ഉര്‍വ്വശി. ഏത് ചോക്ലേറ്റ് ഹീറോ ഉള്ളപ്പോഴും അതിനേക്കാളും വില എപ്പോഴും ശ്രീനിവാസനായിരുന്നുവെന്നും നടി പറയുന്നു. മലയാളത്തിലെ ഒട്ടുമിക്ക നായികമാരും അദ്ദേഹത്തിന്റെ ജോഡികളായി വേഷമിട്ടു. ഇപ്പോഴും അങ്ങനെ തന്നെ സൗന്ദര്യത്തിന് അതീതമാണ് എപ്പോഴും കല. ഉര്‍വ്വശി വ്യക്തമാക്കി.

സിനിമയില്‍ അന്നും ഇന്നും തനിക്ക് നല്ല സൗഹൃദങ്ങളുണ്ടെന്നും ജഗദീഷും കമലും മോഹന്ലാലുമായൊക്കെ നല്ലയടുപ്പമാണ് താന്‍ കാത്തു സൂക്ഷിക്കുന്നതെന്നും അവര്‍ പറയുന്നു.
ശോഭന, നാദിയ, രോഹിണി തുടങ്ങിയവരൊക്കെ സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് ഞാനും എത്തിയത്. പാര്‍വ്വതി അയല്‍ക്കാരിയായിരുന്നു. ജയറാമും പാര്‍വ്വതിയും തമ്മില്‍ മുടിഞ്ഞ പ്രണയത്തില്‍ ഇരിക്കുന്ന സമയത്താണ് മാളൂട്ടി ചെയ്യുന്നത്. ഞാനുള്‍പ്പെടെ ഒരുപാട് ദൂതന്മാരുടെ സഹായത്തോട് കൂടിയാണ് ആ പ്രണയം നടക്കുന്നത്. കാരണം പാര്‍വതിയുടെ അമ്മയ്ക്കും കുടുംബത്തിനും കുറച്ച് എതിര്‍പ്പുണ്ടായിരുന്നു. ഉര്‍വശി പറഞ്ഞു.