മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടി അനുസിത്താര: ഉണ്ണി മുകുന്ദന്‍

മലയാള സിനിമയിലെ ഏറ്റവും ഭംഗിയുള്ള നടി അനു സിത്താര ആണെന്ന് ഉണ്ണി മുകുന്ദന്‍. “മാമാങ്ക”ത്തില്‍ മലയാളത്തനിമയും ഓമനത്തവുമുള്ള ഗ്രാമീണ സുന്ദരിയായി അനു അഭിനയിച്ചത് കാണാന്‍ നല്ല രസമായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

“”അനു മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടിയാണ്. മാമാങ്കത്തില്‍ ഒരു കേരള ബ്യൂട്ടി, എത്‌നിക് രീതിയില്‍ പുള്ളിക്കാരത്തി വന്നപ്പോള്‍ രസമായിരുന്നു. തനി മലയാളി സുന്ദരി”” എന്നാണ് ഒരു അഭിമുഖത്തിനിടെ ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

മാമാങ്കത്തിലെ താരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് ഉണ്ണി അനു സിത്താരയെ കുറിച്ച് പറഞ്ഞത്. “മേപ്പടിയാന്‍” എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഉണ്ണി മുകുന്ദന്‍. നവാഗതനായ വിഷ്ണു മോഹന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.