തല്ലുമാലയ്ക്ക് സെക്കൻഡ് പാർട്ട്.....! തുറന്ന് പറഞ്ഞ് ടൊവിനോ

സിനിമയുടെ റിലീസിനു പിന്നാലെ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ടൊവിനോ തല്ലുമാലയുടെ സെക്കൻഡ് പാർട്ടിനെക്കുറിച്ച് തുറന്ന് സംസാരിച്ചത്. തല്ലുമാലയ്ക്ക് സെക്കൻഡ് പാർട്ടുണ്ടാകുമോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് അത് മുഹ്സിനോടും ഖാലിദിനോടും ചോദിക്കണമെന്നായിരുന്നു ടൊവിനോ മറുപടി പറഞ്ഞത്.

സെക്കൻഡ് പാർട്ട് വന്നാൽ നിങ്ങൾ കാണുമോ എങ്കിൽ നോക്കാമെന്നും ടൊവിനോ പറഞ്ഞു. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ തല്ലുമാലയ്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ടോവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്രെ കേന്ദ്രകഥാപാത്രങ്ങളാക്കി ഖാലിദ് റഹമാന്‍ ഒരുക്കിയ ചിത്രമാണ് തല്ലുമാല.

മുഹ്സിന്‍ പരാരിയും, അഷ്റഫ് ഹംസയും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രം അഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിച്ചിരിക്കുന്നത്.

ചിത്രം വിതരണം ചെയ്തിരിക്കുന്നത് സെൻട്രൽ പിക്ചേർസ്‌. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ്  ആണ് ഛായാഗ്രാഹകൻ.