ഒളിച്ചാണ് നടന്നിരുന്നത്, എന്തിനാണ് ഈ തലവേദന? ചെയ്യാതിരുന്നാല്‍ മനഃസാക്ഷിക്കുത്താകും: ടൊവിനോ തോമസ്

പ്രളയ സമയത്ത് നേരിട്ട വിമര്‍ശനങ്ങളെ കുറിച്ച് നടന്‍ ടൊവിനോ തോമസ്. പ്രളയ സമയത്ത് ചെയ്തതൊക്കെ പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണെന്ന് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഇതിനിടയില്‍ എങ്ങനെ അങ്ങനെയൊക്കെ ചിന്തിക്കാന്‍ കഴിയുന്നു എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്നാണ് ടൊവിനോ പറയുന്നത്.

“”ഇത്തവണ പ്രളയ സമയത്ത് ഒളിച്ചാണ് നടന്നിരുന്നത്. അങ്ങനെ പ്ലാന്‍ ചെയ്ത് ചെയ്യാനുള്ള വിവരം ഒന്നും എനിക്കില്ല. എങ്ങനെ അങ്ങനെയൊക്കെ ചിന്തിക്കാന്‍ കഴിയുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അത് അവരുടെ ക്വാളിറ്റിയാണ്. ഇത്തവണ പ്രളയ സമയത്ത് ഒളിച്ചാണ് നടന്നിരുന്നത്. എന്തിനാണ് ഈ തലവേദന എന്നാണ് ആലോചിക്കാറ്.””

“”എങ്കിലും ഒന്നും ചെയ്യാതിരിക്കാനും കഴിയില്ല. ചെയ്യാതിരുന്നാല്‍ അത് നമുക്ക് മനഃസാക്ഷിക്കുത്താകും. ചെയ്യുകയും വേണം എന്നാല്‍ ആള്‍ക്കാര്‍ അറിയുകയും ചെയ്യരുത്. അതാണ് നല്ലത്. നമുക്ക് മനഃസാക്ഷിക്കുത്തില്ല, അവര്‍ക്കും ബുദ്ധിമുട്ടില്ല”” എന്നും ടൊവിനോ പറയുന്നു.