ചെയ്യാത്ത കാര്യങ്ങളുടെ പേരില്‍ ചീത്ത കേട്ടു, ചെയ്ത കാര്യങ്ങള്‍ വളച്ചൊടിച്ചു: ടൊവീനോ തോമസ്

സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വരുന്ന ആക്രമം ഏറെ വേദനിപ്പിക്കുന്നതാണെന്ന് നടന്‍ ടൊവീനോ തോമസ്. തന്നോടു ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കും ഇത് ഏറെ വിഷമം നല്‍കുന്നതാണെന്നും തനിക്കിതില്‍ ആരോടും പരാതിയില്ലന്നെും മനോരമയുമായുള്ള അഭിമുഖത്തില്‍ ടൊവീനോ പറഞ്ഞു.

‘ചെയ്യാത്ത കാര്യങ്ങളുടെ പേരില്‍ കുറെ ചീത്ത വാക്കുകള്‍ കേട്ടു, ചെയ്ത കാര്യങ്ങള്‍ വളച്ചൊടിച്ചു. എനിക്കു പരാതിയില്ല. ഒരു ഇടത്തരം കുടുംബത്തില്‍നിന്നു വന്ന ഞാന്‍ അതേ മാനസികാവസ്ഥയിലേ എന്നും ജീവിക്കൂ. വളരെ പോളിഷായിട്ടൊന്നും പെരുമാറാന്‍ അറിയില്ല. കുടുംബക്കാര്‍, കുട്ടികള്‍ തുടങ്ങിയവരെല്ലാമായി േചര്‍ന്നുനില്‍ക്കുന്ന ഒരാളാണു ഞാന്‍. അവര്‍ കൂടി കാണുന്ന പല മെസേജുകളും കാണുമ്പോള്‍ വിഷമം തോന്നും. എനിക്കു മാത്രമല്ല, അവര്‍ക്കും.’ ടൊവീനോ പറഞ്ഞു.

ഇത്തവണയും പ്രളയ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും സഹായങ്ങളുമൊക്കെയായി ജനങ്ങള്‍ക്കൊപ്പം സിനിമാതാരങ്ങളും മുന്നോട്ട് വന്നെങ്കിലും ടൊവീനോ മുന്നോട്ടു വന്നിരുന്നില്ല. ആളുകളെ പേടിച്ചിട്ടാണെന്നും സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ ആളുഖല്‍ രംഗത്ത് വരുമെന്നുമാണ് ഇതിനു കാരണമായി ടൊവീനോ പറഞ്ഞത്. ശേഷം ടൊവീനോ ഇപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.