അടുത്തത് എന്താണ് നടക്കാന്‍ പോകുന്നത് എന്ന ആകാംക്ഷ തീര്‍ച്ചയായും പ്രേക്ഷകന് ലഭിക്കും; അജഗജാന്തരത്തെ കുറിച്ച് സംവിധായകന്‍ ടിനു പാപ്പച്ചന്‍

അതിഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമായി, ഒരുങ്ങുന്ന ‘അജഗജാന്തരം’ ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ അരങ്ങേറുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ഇപ്പോഴിതാ, സംവിധായകന്‍ ടിനു പാപ്പച്ചന്‍ സിനിമയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്.

ഒരു പ്ലോട്ടിലൂടെ തന്നെയാണ് സിനിമ സഞ്ചരിക്കുന്നത്. അതേസമയം സര്‍പ്രൈസിംഗായ എലമെന്റുകളും സിനിമയിലുണ്ട്. പിന്നെ അടുത്തത് എന്താണ് നടക്കാന്‍ പോകുന്നത് എന്ന ആകാംക്ഷ തീര്‍ച്ചയായും പ്രേക്ഷകന് ലഭിക്കും. സിനിമയുടെ അവസാന ഭാഗത്ത് ചെറിയൊരു സര്‍പ്രൈസ് എലമെന്റൊക്കെയുണ്ട്. അതെല്ലാം തന്നെ സിനിമയുടെ കഥാഗതിയുമായി ചേര്‍ന്ന് സഞ്ചരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. അതേസമയം ട്വിസ്റ്റുകള്‍ ഒന്നുമില്ല. കാരണം സിനിമ സസ്പെന്‍സ് ത്രില്ലറല്ല. ആക്ഷന്‍ ത്രില്ലറാണ്. ക്യുവുമായുള്ള അഭിമുഖത്തില്‍ ടിനു പറഞ്ഞു.

അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയ വലിയൊരു താരനിര ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മുമ്പ് പുറത്തിറങ്ങിയ ‘ഒള്ളുള്ളെരു’ എന്ന സൈട്രാന്‍സ് മിക്‌സ് ഗാനം 4 മില്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബിലും ഒപ്പം ഇന്‍സ്റ്റാഗ്രാം റീല്‍സിലും ഇപ്പോളും ട്രെന്‍ഡിംഗാണ്. മുമ്പ് ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ ഉള്‍ക്കൊണ്ടു കൊണ്ടുള്ള മാനിപ്പുലേഷന്‍ പോസ്റ്ററുകള്‍ക്ക് വലിയ അളവില്‍ സ്വീകാര്യത ലഭിച്ചിരുന്നു.

സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം. ലൈന്‍ പ്രൊഡ്യൂസര്‍ മനു ടോമി, ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്,