ബ്രോ ഡാഡിയിലെയും ധമാക്കയിലെയുമൊക്കെ കണ്ടന്റ് ഏകദേശം ഒന്ന്, പിന്നെ ജഗതിച്ചേട്ടന്റെ ട്രോളില്‍ പറയുന്നത് പോലെ അവര്‍ ചെയ്യുമ്പോള്‍ ആഹാ നമ്മള്‍ ചെയ്യുമ്പോള്‍ ഓഹോ: ഒമര്‍ലുലു

ധമാക്കയിലെയും ബ്രോഡാഡിയിലെയും ഉള്ളടക്കം ഏകദേശം ഒരു പോലെയാണെന്ന് സംവിധായകന്‍ ഒമര്‍ലുലു. ഒമര്‍ ലുലു പടത്തില്‍ എന്തൊക്കെയാ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?

ഡബിള്‍ മീനിംഗ്, പാട്ട്, ഡാന്‍സ് ഇതെല്ലാമുണ്ടാകും. ബ്രോ ഡാഡിയിലെയും ധമാക്കയിലെയുമൊക്കെ കണ്ടന്റ് ഏകദേശം ഒന്നാണ്. പിന്നെ ജഗതിച്ചേട്ടന്റെ മറ്റേ ട്രോളില്‍ പറയുന്നത് പോലെ അവര്‍ ചെയ്യുമ്പോള്‍ ആഹാ നമ്മള്‍ ചെയ്യുമ്പോള്‍ ഓഹോ.’- ഒമര്‍ ലുലു പറഞ്ഞു.

‘സാറ്റ്ലൈറ്റ് എന്ന് പറയുന്ന സാധനം കൊണ്ടാണ് മലയാള സിനിമ നശിച്ചത്. വലിയ വലിയ ബിസിനസ് സാദ്ധ്യതകള്‍ കണ്ട് സിനിമ ചെയ്യുന്നു. ബാബു ആന്റണി ചേട്ടനെ വച്ച് പവര്‍സ്റ്റാര്‍ ചെയ്യാന്‍ നിര്‍മാതാവിനെ തപ്പിയ കഷ്ടപ്പാട് എനിക്കേ അറിയൂ.

സ്റ്റാറുകളില്ലാത്ത സിനിമ എങ്ങനെയാണ് സാറ്റലൈറ്റ്  എടുക്കുക. തീയേറ്ററില്‍ ഓടി ഹിറ്റാകണം. എന്റെ നാല് പടങ്ങളും തീയേറ്ററില്‍ ഓടി. ധമാക്കയാണ് ഓടാത്തത്. അതാണ് ഏറ്റവും പൈസ കുറവില്‍ കൊടുത്തത്.’- ഒമര്‍ ലുലു പ്രസ് മീറ്റില്‍ പറഞ്ഞു.