‘എന്ത് വ്യത്യസ്തമായ തിരഞ്ഞെടുപ്പ് മമ്മൂക്ക, ഇങ്ങനെ പ്രചോദിപ്പിക്കുന്നതിന് നന്ദി’; യാത്രയെയും പേരന്‍പിനെയും പ്രശംസിച്ച് സൂര്യ

Gambinos Ad
ript>

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ രണ്ട് ചിത്രങ്ങളാണ് അടുത്തടുത്ത് തിയേറ്ററുകളിലെത്തിയത്. തമിഴ് ചിത്രമായ പേരന്‍പും തെലുങ്ക് ചിത്രമായ യാത്രയും. രണ്ട് ചിത്രത്തിനും മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ലഭിച്ചു വരുന്നത്. കേരളത്തിലും ആരാധകര്‍ ഇരുകൈയും നീട്ടിയാണ് മമ്മൂട്ടിയുടെ അന്യഭാഷ ചിത്രങ്ങളെ സ്വീകരിച്ചിരിക്കുന്നത്. പ്രശസ്തരടക്കം നിരവധി പേരാണ് ചിത്രങ്ങളെ പ്രശംസിച്ച് രംഗത്തു വന്നത്. ഇപ്പോളിതാ ചിത്രങ്ങളെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് തമിഴ് നടന്‍ സൂര്യ. സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്റെ പ്രശംസ.

Gambinos Ad

‘ആദ്യം പേരന്‍പ് ഇപ്പോള്‍ യാത്ര. കേട്ടതെല്ലാം മികച്ച അഭിപ്രായം. എന്ത് വ്യത്യസ്ഥമായ തിരഞ്ഞെടുപ്പാണ് മമ്മൂക്ക…നല്ല ചിത്രങ്ങളിലൂടെ ഇങ്ങനെ പ്രചോദിപ്പിക്കുന്നതിന് നന്ദി’ സൂര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഇതിനു പിന്നാലെ സൂര്യയുടെ അഭിപ്രായത്തിന് നന്ദിയര്‍പ്പിച്ച് മമ്മൂട്ടിയും രംഗത്തെത്തി. ഇതോടെ ആരാധകരും ഏറെ ആവേശത്തിലായി.

മഹി രാഘവ് സംവിധാനം ചെയ്ത ചിത്രം ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥയാണ് പറയുന്നത്. നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്ക് സിനിമാ ലോകത്തിലേക്ക് മടങ്ങി വന്നിരിക്കുന്ന ചിത്രമാണ് യാത്ര. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായിട്ടാണ് ചിത്രം പുറത്തു വരുന്നത്. എല്ലാ ഭാഷകളിലും മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. 2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ.

അമുദന്‍ എന്ന ടാക്സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരന്‍പ്. മമ്മൂട്ടി അമുദനായെത്തിയപ്പോള്‍ മകളായി വേഷമിട്ടത് തങ്കമീന്‍കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാധനയാണ്. സമുദ്രക്കനി, ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം.