ഷമ്മിയെ പോലെ സദാചാര ഭീകരന്‍ ചിലപ്പോള്‍ എല്ലാ പുരുഷന്മാരിലും കാണും അത്തരമൊരാള്‍ എന്നിലുമുണ്ടായിരുന്നു: ശ്യാം പുഷ്‌കരന്‍

Gambinos Ad
ript>

കുമ്പളങ്ങി നൈറ്റ്‌സ് തീയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍. . ഷമ്മിയെ പോലെ സദാചാര ഭീകരന്‍ ചിലപ്പോള്‍ എല്ലാ പുരുഷന്മാരിലും കാണുമെന്നും അത്തരമൊരാള്‍ തന്നിലുമുണ്ടായിരുന്നുവെന്നും ശ്യാം പറയുന്നു.

Gambinos Ad

ഷമ്മിയെന്ന കഥാപാത്രത്തെ പുറത്തു നിന്നു മാത്രമേ സിനിമ കാണുന്നുള്ളു. ഒരുപക്ഷേ സ്വന്തം ജീവിത ബോധ്യങ്ങളുടെ ഇരയായിരിക്കാം അയാള്‍, നാലു സഹോദരന്മാരുടെ കഥ പറയാന്‍ കിടക്കുമ്പോള്‍ ഇനി ഷമ്മിയെ കുറച്ചു കൂടി സിനിമയില്‍ വിവരിക്കാന്‍ കഴിയുമായിരുന്നില്ല. ഫഹദ് അഭിനയിക്കുന്നത് കൊണ്ട് മാത്രം ഷമ്മിയുടെ മുന്‍കാല ജീവിതത്തെ കുറിച്ച് വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.ഷമ്മിയെന്ന കഥാപാത്രത്തെ കുറിച്ച് ഫഹദിനോട് പറഞ്ഞപ്പോള്‍ തന്നെ ഫഹദ് അഭിനയിക്കാമന്നേല്‍ക്കുകയായിരുന്നു. പിന്നീട് ചിത്രത്തിന്റെ നിര്‍മാണവും ഏറ്റെടുത്തു. ചിത്രത്തില്‍ ഷമ്മിയായി ഫഹദിന്റെ അസാധ്യമായ രൂപപരിണാമമാണ് സെറ്റില്‍ കണ്ടതെന്നും ശ്യാം കൂട്ടിച്ചേര്‍ക്കുന്നു.

സൗബിന്‍ ഷഹീര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, ഫഹദ് ഫാസില്‍, അന്ന ബെന്‍, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിന്റെ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ദിലീഷ് പോത്തന്‍ , ശ്യാം പുഷ്‌കരന്‍, നസ്രിയ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഷൈജു ഖാലിദിന്റേതാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതമൊരുക്കിയിരിക്കുന്നു. സൈജു ശ്രീധരന്റേതാണ് എഡിറ്റിംഗ്.