‘ടിവി ഷോയിൽ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലിഷ് കാച്ചുന്ന  നടി തന്നെ ഇത് പറയണം’; വിമർശകന് മറുപടിയുമായി ശ്വേത മേനോൻ

ഡല്‍ഹിയിലെ സർക്കാർ ആശുപത്രിയിൽ നഴ്സുമാരെ മലയാളം സംസാരിക്കുന്നതില്‍ നിന്നും വിലക്കിയ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ശ്വേത രംഗത്തുവന്നിരുന്നു. വിവാദ സർക്കുലർ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് നടി വ്യക്തമാക്കിയത്.

എന്നാൽ ഈ വിഷയത്തിൽ വിവാദം  മലയാളം ടിവി ഷോയിൽ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലിഷ് പറയുന്ന ആളാണ് ശ്വേതയെന്നാണ് ഒരു വിമര്‍ശകന്റെ പക്ഷം.

ജനിച്ചതും വളർന്നതും കേരളത്തിന്റെ വെളിയിലാണെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം സ്വന്തമായി പഠിച്ചെടുത്തതാണെന്നായിരുന്നു മറുപടിയായി ശ്വേത പറഞ്ഞത്. മലയാളി എന്ന നിലയിൽ അഭിമാനിക്കുന്ന ആളാണ് താനെന്നും നടി വ്യക്തമാക്കി.

എന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വാർത്തയിലാണ് ഈ കമന്റ് കാണുന്നത്. ഈ കമന്റിന് എനിക്ക് നേരിട്ട് മറുപടി പറയണമെന്ന് തോന്നി. ‘മലയാളം ടിവി ഷോയിൽ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലിഷ് കാച്ചുന്ന നിങ്ങൾ തന്നെ തള്ളണം ഇതുപോലെ.’ ഇതായിരുന്നു ആ വിമർശനത്തിലെ ആദ്യ വാക്കുകൾ.

കണ്ണാ, ഞാൻ ജനിച്ചതും വളർന്നതും കേരളത്തിന്റെ വെളിയിലായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം പഠിച്ചെടുത്തതാണ്, അതുകൊണ്ട് തന്നെ സംസാരിക്കുമ്പോൾ ഹിന്ദിയും ഇംഗ്ലിഷും ഇടയ്ക്ക് ഓട്ടോമാറ്റിക്ക് ആയി വരും, മലയാളി എന്ന നിലയിൽ അഭിമാനിക്കുന്ന ആളാണ് ഞാൻ. മാത്രമല്ല കേരളവുമായി ബന്ധപ്പെട്ടുകിടക്കുന്ന പൊക്കിള്‍ക്കൊടി ബന്ധം എപ്പോഴും കാത്തുസൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്.

Read more

വേറൊരു വിമർശനം ഇങ്ങനെ: ‘മലപ്പുറം തിരൂർ തുഞ്ചൻ പറമ്പിൽ എഴുത്തച്ഛൻ പ്രതിമ ചിലരെ പേടിച്ച് ഇതുവരെ സ്ഥാപിക്കാൻ കഴിയാത്തവർ ഇന്ന് സേവ് മലയാളം എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട് എന്നതാണ് ഇതിലെ കാപട്യം’
ഞാനും മലപ്പുറംകാരിയാണ്, എനിക്ക് അറിയില്ല നിങ്ങൾ ഈ വിവരം എവിടെ നിന്നു ലഭിച്ചു എന്നത്. അവിടെ അദ്ദേഹത്തിനായി ഒരു മ്യൂസിയം തന്നെ ഉണ്ട്.