കോളേജ് വിദ്യാര്‍ത്ഥികളുമൊത്ത് സുസ്മിതയുടെ കിടിലന്‍ ഡാന്‍സ്

സുസ്മിത സെന്നിന്റെ സൗന്ദര്യത്തിന് ഊര്‍ജ്ജസ്വലതയ്ക്കും ഇപ്പോഴും വലിയ കുറവൊന്നും വന്നിട്ടില്ല. സംശയമുള്ളവര്‍ ട്വിറ്ററില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന മുന്‍ലോക സുന്ദരിയുടെ ഡാന്‍സ് പ്രകടനം ഒന്നു കണ്ടാല്‍ മതി. അതെ, കോളേജ് വിദ്യാര്‍ത്ഥികളുമൊത്തുള്ള സുസ്മിത സെന്നിന്റെ ഡാന്‍സ് ഇന്റര്‍നെറ്റ് ലോകത്തെ ഇളക്കിമറിച്ച് ഷെയര്‍ ചെയ്യപ്പെടുകയാണ്.

മുംബൈയിലെ സെന്റ് ആന്‍ഡ്ര്യൂസ് കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് സുസ്മിത
ആടി തകര്‍ക്കുന്നത്. കഷ്ടിച്ച് അര മിനുറ്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ എങ്കിലും സംഗതി ക്ലിക്കായി. ആശംസാപ്രവാഹവും കമന്റുകളുടെ മേളവുമാണ് സോഷ്യല്‍ മീഡിയയില്‍. ഷാറൂഖ് ഖാനുമൊത്ത് സുസ്മിത അഭിനയിച്ച് സൂപ്പര്‍ ഹിറ്റായ മേന്‍ ഹൂം ന സിനിമയിലെ ഹിറ്റ് ഗാനമായ തും സെ മില്‍ കെ ആയിരുന്നു ഡാന്‍സിന് അകമ്പടി സേവിച്ചത്.

ചിത്രത്തില്‍ കെമിസ്ട്രി ടീച്ചറുടെ റോളിലായിരുന്നു സുസ്മിത എത്തിയത്. അതുകൊണ്ടുതന്നെ കോളെജിലെ ചുള്ളന്‍ പയ്യന്‍മാര്‍ക്കൊപ്പമുള്ള റിയല്‍ ഡാന്‍സ് കിടിലന്‍ ആയെന്നാണ് വീഡിയോ കണ്ടവരുടെ വിലയിരുത്തല്‍.

സെന്റ് ആന്‍ഡ്രൂസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്റെ പാട്ടുകള്‍ വെച്ച് ചുറ്റും കൂടി. ഒരു പയ്യന്‍ വിളിച്ചു ചോദിക്കുന്നു, വിസിലടിച്ച്  ഡാന്‍സ് ചെയ്യുമോ. പിന്നെ എനിക്ക് പിടിച്ച്നില്‍ക്കാന്‍ സാധിച്ചില്ല.  ഇനി അത്ര ‘വെല്‍ ബിഹേവ്’ ആകുകയൊന്നും വേണ്ട. ഞാനുമങ്ങ് ഇറങ്ങി. ഇങ്ങനെയായിരുന്നു സുസ്മിതയുടെ പ്രതികരണം.  എന്തായാലും സംഭവം ജോറായിട്ടുണ്ടെന്നാണ് ട്വിറ്ററെറ്റികളുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.