പേരുവിളിച്ച് അശ്ലീലം! രോഷാകുലനായി പാഞ്ഞ് ചെന്ന് സുരേഷ് ഗോപി; വീഡിയോ വൈറല്‍

തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്റെ പ്രചാരണത്തിനെത്തിയപ്പോള്‍ തന്നെ അവഹേളിച്ചവരെ സിനിമാ സ്റ്റൈലില്‍ നേരിട്ട് സുരേഷ് ഗോപി. വേദിയില്‍ പ്രസംഗിക്കാന്‍ കയറിയപ്പോഴാണ് സംഭവം. ‘എടാ സുരേഷ് ഗോപിയെ..’ എന്ന വിളിയോടെയാണു തുടക്കം.

ഇതു തുടര്‍ന്നതോടെ, പോടാ.. എന്ന് പറഞ്ഞ് സിനിമാസ്‌റ്റൈലില്‍ സുരേഷ് ഗോപി പാഞ്ഞുചെന്നു. ഇതോടെ പ്രശ്‌നക്കാര്‍ സ്ഥലംവിട്ടു.

‘അത് ആരാണെന്നു മനസിലായി കാണുമല്ലോ അല്ലേ. അത്രയുള്ളൂ അസുഖം. അതൊരു അസുഖമാണ്. മുഖ്യമന്ത്രി ചികില്‍സിച്ചാ മതി. ഇതാണ് ഈ നാടിന്റെ കുഴപ്പം. അസഹിഷ്ണുത. മറ്റുള്ളവരുടെ പുറത്ത് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം. ആര്‍ക്കാണ് അസഹിഷ്ണുത എന്നു മനസിലായല്ലോ അല്ലേ..’ വേദിയില്‍ തിരിച്ചെത്തി സുരേഷ് ഗോപി പറഞ്ഞു