പ്രതിസന്ധി ഘട്ടത്തില്‍ അങ്ങനെയൊരു വേര്‍തിരിവില്‍ ആരും തിയേറ്റര്‍ ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുതെ; പുഷ്പ റിലീസിനെ കുറിച്ച് സുരേഷ് ഗോപി

അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യുടെ പ്രദര്‍ശനങ്ങള്‍ കേരളത്തില്‍ പലയിടങ്ങളിലും തടസപ്പെട്ടിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കേരളത്തിലെ തീയേറ്ററുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ തടസ്സപ്പെട്ടത്.

ഈ സാഹചര്യത്തില്‍ ആരും ഈ ചിത്രത്തിനോട് ഒരു വൈമുഖ്യമോ എതിര്‍പ്പോ പ്രകടിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി. ഫെയ്‌സ്ബുക്കിലൂടെയാണ് താരം അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നത്.

സിനിമ വ്യവസായത്തിന് തീയേറ്ററുകള്‍ തീര്‍ച്ചയായും സജീവമാകണമെന്നും ഈയൊരു പ്രതിസന്ധി ഘട്ടത്തില്‍ മലയാളം – തമിഴ് എന്ന വേര്‍തിരിവില്‍ ആരും തീയേറ്റര്‍ ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

പുഷ്പ’ എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കേരളത്തിലെ തീയേറ്ററുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ആരും ഈ ചിത്രത്തിനോട് ഒരു വൈമുഖ്യമോ എതിര്‍പ്പോ പ്രകടിപ്പിക്കരുത്. സിനിമ വ്യവസായത്തിന് തീയേറ്ററുകള്‍ തീര്‍ച്ചയായും സജീവമാകണം. ബാഹുബലിയുടെ തമിഴ് പതിപ്പാണ് വ്യക്തിപരമായി ഞാന്‍ ആസ്വദിച്ചത്. ഈയൊരു പ്രതിസന്ധി ഘട്ടത്തില്‍ മലയാളം – തമിഴ് എന്ന വേര്‍ത്തിരിവില്‍ ആരും തീയേറ്റര്‍ ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുതെ എന്ന് അഭ്യര്‍ത്ഥിക്കുന്നു.