ഇനിയും തീപ്പൊരി ചിത്രങ്ങൾ പ്രതീക്ഷിക്കാം; തുറന്നു പറഞ്ഞ് സുരേഷ് ഗോപി

ഇനിയും തന്റെ ആരാധകർക്ക്  തീപ്പൊരി ചിത്രങ്ങൾ പ്രതീക്ഷിക്കാമെന്ന് സുരേഷ് ഗോപി . കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ അതിന് വേണ്ടി ശ്രമിക്കാനൊന്നും വയ്യെന്നും താരം പറയുന്നു. ഇനിയും ആക്ഷൻ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു

കമ്മീഷണർ, ലേലം തുടങ്ങിയ ചിത്രങ്ങൾ വീണ്ടു ചെയ്യണമെന്നൊക്കെ തോന്നിയിരുന്നു. അതിനാൽ വീണ്ടും വന്നു. ഇതിനും മുമ്പും ഇടവേളകൾ എടുത്തിട്ടുണ്ട്. അപ്പോഴെല്ലാം ശകത്മായി തിരികെ എത്തിയിട്ടുമുണ്ടെന്നും താരം പറഞ്ഞു. ലേലത്തിനായി കഴിഞ്ഞ ആഗസ്റ്റിൽ 30 ദിവസത്തെ ഡേറ്റ് കൊടുത്തതാണ്. എല്ലാം ഉറപ്പിച്ച് ഡേറ്റും വാങ്ങി പോയതാണ്. എന്നാൽ അഭിനയവും എഴുത്തും കൂടി പറ്റുന്നില്ല . അത് ചെയ്യാം എന്നൊക്കെ പയുന്നുണ്ട്. എനിയ്ക്ക് അറിയില്ല- സുരേഷ് ഗോപി പറഞ്ഞു.