താന്‍ പേരുകേട്ട പിണക്കക്കാരനാണെന്ന് നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. ഒരു ന്യായവും കൂടാതെ ചുമ്മാ പിണങ്ങും എന്നാണ് സുരേഷ് ഗോപി കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കവെ പറഞ്ഞത്. ഊണിന്റെ കൂടെ പഴം കിട്ടാത്തതിനാല്‍ താന്‍ സെറ്റില്‍ പിണങ്ങി ഇരുന്നിട്ടുണ്ട് എന്നും നടന്‍ വ്യക്തമാക്കി.
”ഞാന്‍ പേരു കേട്ട, വെറുക്കപ്പേടേണ്ട ഒരു പിണക്കക്കാരനാണ്. ഒരു ന്യായവും ഇല്ലാതെ പിണങ്ങും. ഉണ്ണാതെ എത്രയോ വട്ടം സെറ്റില്‍ ഇരുന്നിട്ടുണ്ട്. ജയരാജിന്റെ സിനിമ ചെയ്യുന്ന സമയത്ത് രാവിലെ ഹോട്ടലില്‍ നിന്ന് എന്റെ കാശ് കൊടുത്ത് വാങ്ങിച്ച ഭക്ഷണം കഴിച്ച്, ഉച്ചക്ക് ആ സെറ്റില്‍ നിന്നും ഭക്ഷണം കഴിക്കാതെ രാത്രി 11 മണി വരെ ഇരുന്നിട്ടുണ്ട്.”
”കാരണം ഊണിന്റെ കൂടെ എനിക്ക് പഴം തന്നില്ല. ജയറാം ആണ് വന്ന് പറഞ്ഞത്. മണിയന്‍പിള്ള രാജുവും കൂട്ടുപിടിച്ചു. പ്രൊഡക്ഷനിലെ പയ്യനോട് പഴം ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു വീട്ടില്‍ നിന്ന് കൊണ്ടു വരാന്‍. അത് കേട്ടയുടന്‍ എനിക്ക് ദേഷ്യം വന്ന്. അപ്പോള്‍ തന്നെ കഴിക്കാന്‍ എടുത്ത ചോറില്‍ നിന്നും കൈ എടുത്ത് ഞാന്‍ എണീറ്റു.”
”എങ്കില്‍ എനിക്ക് ഇനി പഴം വന്നിട്ട് മതി ഊണ് എന്നും പറഞ്ഞു. ഞാന്‍ മാത്രമല്ല, എല്ലാവരും എന്റെ ഒപ്പം ഇറങ്ങി. അന്ന് സമരം പ്രഖ്യാപിച്ചു. ഇനി ഈ സെറ്റില്‍ നിന്നും ഭക്ഷണം കഴിക്കില്ല. കാരണം വൈകുന്നേരം വരെ എനിക്ക് പഴം വന്നില്ല. അത് ലാഭമായില്ലേ എന്ന് വിചാരിച്ച പ്രൊഡ്യൂസറുണ്ട്” എന്നാണ് സുരേഷ് ഗോപി പറയുന്നത്.
സിനിമ ഇല്ലെങ്കില്‍ താന്‍ ചത്തു പോകുമെന്നും അഭിനയിക്കാന്‍ കേന്ദ്രത്തോട് അനുവാദം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതാണ്ട് 22 സിനിമകളുടെ സ്‌ക്രിപ്റ്റ് ചെയ്യണമെന്ന് ആര്‍ത്തിയോടെ സമ്മതിച്ചിട്ടുണ്ട്. ഇനി എത്ര പടം ചെയ്യാനുണ്ടെന്ന് അമിത്ഷാ ചോദിച്ചു. 22 എങ്കിലും ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ അമിത്ഷാ ആ പേപ്പര്‍ കെട്ട് എടുത്ത് സൈഡിലോട്ട് മാറ്റിവച്ചു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട് എന്നും സുരേഷ് ഗോപി വ്യക്തമാക്കി.