ലഹരിമരുന്ന് വിതരണത്തിന് പിന്നില്‍ തീവ്രവാദ ശക്തികള്‍: സുരേഷ് ഗോപി

രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നില്‍ തീവ്രവാദ ശക്തികളും സംഘടനകളുമാണെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി പറഞ്ഞു. കൊച്ചിയില്‍ ലഹരി വിരുദ്ധ സംഘടനയായ സണ്‍ ഇന്ത്യ സേവ് ഔവര്‍ നേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തീവ്രവാദത്തിന്റെ മുഖവും ഭാവവും മാറി. രാജ്യത്ത് ലഹരി മരുന്ന് വിതരണം വര്‍ദ്ധിപ്പിക്കാനും വികസനത്തിന്റെ കുതിപ്പ് തടയാനുമാണ് തീവ്രവാദ സംഘടനകളുടെ ഇപ്പോഴത്തെ ശ്രമം, ലഹരിമാഫിയയ്‌ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

അതേസമയം, നടന്റെ പുതിയ ചിത്രം കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. എസ് ജി 255 എന്ന് നിലവില്‍ ടൈറ്റില്‍ ചെയ്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീണ്‍ നാരായണനാണ്. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വരും ദിനങ്ങളില്‍ പുറത്തു വരും. കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.’ സത്യം എന്നെന്നും നിലനില്‍ക്കും ‘ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തു വന്നത്.