എന്റെ ആ കഥാപാത്രം ആളുകളെ വെറുപ്പിച്ചിട്ടുണ്ട്; സ്‌ക്രിപ്റ്റ് വായിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ സീന്‍ മാറ്റാമായിരുന്നു: ഒടുവില്‍ തുറന്നുപറഞ്ഞ് സുരാജ്

താന്‍ ചില പടങ്ങളില്‍ പ്രേക്ഷകരെ വെറുപ്പിച്ചുവെന്ന് തോന്നാറുണ്ടെന്ന് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. അതിന് തനിക്ക് കുറച്ചു ഉദാഹരണങ്ങളുണ്ടെന്നും സുരാജ് കൗമുദി മൂവീസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. ജോഷി സാറിന്റെ ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ അസ്ഥാനത്ത് ഒരു ഹ്യൂമര്‍ വന്നപ്പോഴാണ് എല്ലാവരും ചോദിച്ചത്., ഇതെന്താ സുരാജ് ചളിച്ചല്ലോ എന്ന്. ലാലേട്ടന്‍ വേറെ ഒരു പോയിന്റില്‍ നില്‍ക്കുന്ന സ്ഥലത്താണ് എന്റെ ഹ്യൂമര്‍ അവിടെ പ്ലേസ് ചെയ്തത്.

ടോട്ടല്‍ സ്‌ക്രിപ്റ്റ് ഒരുപക്ഷേ ഞാന് വായിച്ചിരുന്നെങ്കില്‍, ചേട്ടാ ഇവിടെ ഈ ഹ്യൂമര്‍ ശരിയാകുമോ, എന്ന് എനിക്ക് ചിലപ്പൊള്‍ പറയാമായിരുന്നു. നമുക്ക് അന്ന് ഹ്യൂമര്‍ ചെയ്താല്‍ മതി. ലാലേട്ടനോടൊപ്പം എന്തെങ്കിലും ഒന്ന് പറഞ്ഞ് അടുത്ത് നിന്നാ മതി. പക്ഷെ, സിനിമ തിയേറ്ററില്‍ ഇരുന്ന് കണ്ടപ്പോള്‍, ഹൊ ഇവിടെ എന്റെ ആവശ്യമില്ലായിരുന്നു, എന്ന് തോന്നി.

Read more

എന്റെ തെറ്റ് അല്ലായിരിക്കാം പക്ഷെ ഒരു നടനെന്ന നിലക്ക് ഞാന്‍ ശ്രദ്ധിക്കണമായിരുന്നു. പിന്നെപിന്നെയാണ് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇപ്പൊ ഒരു പടം ചെയ്തതിന് ശേഷം മാത്രമാണ് അടുത്ത പടം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.