അക്രമം എന്നാണ് നിവിന്റെ ഈ സ്വഭാവത്തെ കുറിച്ച് പറയേണ്ടത്, ഏതാണ്ട് ഒരു മണിക്കൂര്‍ വരെ ഷൂട്ടിംഗ് നിര്‍ത്തി വെയ്‌ക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്: സണ്ണി വെയന്‍

നിവിന്‍ പോളിയുടെ ‘ക്രൂര’ വിനോദത്തെ കുറിച്ച് പറഞ്ഞ സണ്ണി വെയ്‌ന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. നിവിന് ചിരി വന്നാല്‍ നിര്‍ത്താന്‍ കഴിയില്ല, ചിരിച്ചു കൊണ്ടേയിരിക്കും. അക്രമം എന്നാണ് താരത്തിന്റെ ഈ സ്വഭാവത്തെ കുറിച്ച് സണ്ണി വെയ്ന്‍ പറഞ്ഞത്. കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലെ അനുഭവങ്ങള്‍ പങ്കുവെച്ച സണ്ണിയുടെ വാക്കുകളാണ് ഇപ്പോഴും പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.

വളരെ സീരിയസ് ആയി ഏതെങ്കിലും ഒരു രംഗം ചെയ്തു കൊണ്ടിരിയ്ക്കുമ്പോള്‍ നിവിന്‍ മുന്നില്‍ നിന്ന് ഘോഷ്ടി കാണിച്ചു കൊണ്ടിരിക്കും. അല്ലെങ്കില്‍ ചിരിപ്പിക്കും. അതും അല്ലെങ്കില്‍ ഡയലോഗില്‍ കണ്‍ഫ്യൂഷന്‍ വരുത്തും. അതോടെ കൈയില്‍ നിന്ന് പോവും. നിവിനും ചിരിക്കാന്‍ തുടങ്ങും. ചിരിച്ച് കഴിഞ്ഞാല്‍ നിവിന് അത് നിര്‍ത്താന്‍ വളരെ പ്രയാസമാണ്.

ഏതാണ്ട് ഒരു മണിക്കൂര്‍ നേരമൊക്കെ നിര്‍ത്താതെ ചിരിച്ച സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. നിവിന്റെ ചിരി നിര്‍ത്താന്‍ ഒറ്റ മാര്‍ഗമേയുള്ളൂ എന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. സെറ്റിലേക്ക് നിവിന്‍ വരുമ്പോള്‍ തന്നെ, ഒന്ന് ലൊക്കേഷന്‍ മുഴുവന്‍ ചുറ്റി കാണാന്‍ പറയും. അങ്ങനെ എല്ലാം കണ്ട് വരുമ്പോളേക്കും നിവിന് മനസ്സിലാവും ഇത് കളി തമാശയല്ല, സീരിയസ് ആണെന്ന്.

അപ്പോള്‍ നിവിന്‍ കുറച്ച് സീരിയസ് ആവും. പക്ഷെ നിവിന്റെ ചിരി വളരെ നിഷ്‌കളങ്കമാണ്. സെറ്റില്‍ മസില് പിടിച്ച് ഇരിക്കുന്നതിനെക്കാള്‍ നല്ലത്, ഇങ്ങനെ ലൈറ്റ് ആയി പെരുമാറുന്നത് തന്നെയാണ്. വലിയ പ്രശ്നങ്ങള്‍ പോലും പലപ്പോഴും നിവിന്റെ ചിരി കാരണം ഇല്ലാതെ ആയിപ്പോയിട്ടുണ്ട് എന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.