യുവാക്കള്‍ക്ക് ഈ ലോകം സുരക്ഷിതമല്ല, പരസ്പരം ആക്രമിക്കുന്നത് നിര്‍ത്തൂ; ജെ.എന്‍.യു വിഷയത്തില്‍ സണ്ണി ലിയോണ്‍

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരായി നടന്ന ആക്രമണത്തില്‍ പ്രതികരിച്ച് നടി സണ്ണി ലിയോണ്‍. വര്‍ധിക്കുന്ന അക്രമസംഭവങ്ങള്‍ മൂലം യാവാക്കള്‍ക്ക് ഈ ലോകം സുരക്ഷിതമല്ലെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നതെന്ന് പറഞ്ഞ നടി ഈ സ്ഥിതി ഏറെ വേദനാജനകമാണെന്നും പറഞ്ഞു.

“അക്രമത്തിനിരയായവര്‍ മാത്രമല്ലല്ലോ അവരുടെ കുടുംബങ്ങള്‍ കൂടിയാണ് അവര്‍ക്കൊപ്പം വേദനിക്കുന്നത്. ഇങ്ങിനെ പരസ്പരം ആക്രമിക്കുന്നത് നിര്‍ത്തണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. പരസ്പരം ആക്രമിക്കാതെ ഒരു പരിഹാരം കണ്ടെത്താന്‍ എല്ലാവരും ശ്രമിക്കണം.” സണ്ണി ലിയോണ്‍ എ.എന്‍.ഐയോട് പറഞ്ഞു.

അക്രമത്തിലും ഹിംസയിലും ഞാന്‍ വിശ്വസിക്കുന്നില്ല. ഇത്തരം അക്രമങ്ങള്‍ക്ക ഒരു പരിഹാരമുണ്ടാകുമെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.