'ആദിയിലെ പ്രണവിന്റെ അഭിനയം ഓര്‍മ്മിപ്പിച്ചത് ദുല്‍ഖര്‍ സല്‍മാനെ' - സുജോയ് വര്‍ഗീസ്

ദുല്‍ഖര്‍ ചിത്രം ചാര്‍ളിയിലെ കഥാപാത്രത്തിന്റെ സ്വഭാവമാണ് യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണവ് മോഹന്‍ലാലിനെന്ന് സഹതാരം സിജോയ് വര്‍ഗീസ്. ഇരുവര്‍ക്കുമൊപ്പം മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ സിജോയ്ക്ക് സാധിച്ചിട്ടുണ്ട്. ജീത്തു ജോസഫ് ചിത്രം ആദിയില്‍ പ്രണവിനൊപ്പം സിജോയ് അഭിനയിക്കുന്നുണ്ട്. ഈ സിനിമയിലെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുമ്പോളാണ് പ്രണവിനെക്കുറിച്ചുള്ള സിജോയുടെ അഭിപ്രായം അദ്ദേഹം പറഞ്ഞത്.

“യാത്രകളോടും സംഗീതത്തിനോടും പുസ്തകങ്ങളോടുമുള്ള പ്രണവിന്റെ താല്‍പര്യം എന്നെ അതിശയിപ്പിച്ചു. ശരിയ്ക്കും അദ്ദേഹമൊരു റിയല്‍ ലൈഫ് ചാര്‍ലി തന്നെയാണ്. സെറ്റുകളിലൊക്കെ ആണെങ്കില്‍ എപ്പോഴും സൗമന്യായാണ് പ്രണവിന്റെ പെരുമാറ്റം. ആദിയിലെ സ്റ്റണ്ട് സീനുകളൊക്കെ പ്രണവ് ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ചെയ്തത്. അത് കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് ബാംഗ്‌ളൂര്‍ ഡെയ്‌സില്‍ ഡ്യൂപ്പില്ലാതെ ബൈക്ക് സ്റ്റണ്ട് ചെയ്ത ദുല്‍ഖര്‍ സല്‍മാനെയാണ്.”

ദുല്‍ഖറിനും പ്രണവിനൊപ്പം അഭിനയിച്ച മലയാളത്തിലെ ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് സുജോയ് വര്‍ഗീസ്. മലയാളം കടന്ന് ബോളിവുഡിലേയ്ക്കും തന്റെ കാലെടുത്ത് വെച്ചിരിക്കുകയാണ് സുജോയ്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ ജെന്റില്‍മാന്‍: സുന്ദര്‍ സുശീല്‍ റിസ്‌കി എന്ന ചിത്രത്തിലാണ് സുജോയ് അഭിനയിച്ചത്.