ഐശ്വര്യ തന്നെയാണ് എന്റെ അമ്മ, എനിക്ക് അമ്മയ്‌ക്കൊപ്പം താമസിക്കണം; വീണ്ടും സംഗീത് കുമാര്‍

നടി ഐശ്വര്യറായ് തന്റെ അമ്മയാണെന്ന് അവകാശവാദവുമായി പഴയ സംഗീത് കുമാര്‍ വീണ്ടും രംഗത്ത്. ഐശ്വര്യറായി തന്റെ അമ്മയാണെന്ന അവകാശവുമായി 2017ലാണ് സുഗീത് വാര്‍ത്തകളില്‍ നിറഞ്ഞത്. ചെറുപ്പത്തിലെ ഫോട്ടോ മാത്രമേയുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് അന്ന് സംഗീത് പറഞ്ഞത്.

ലണ്ടനില്‍വെച്ച് ഐവിഎഫ് വഴിയാണ് ഐശ്വര്യയ്ക്ക് താന്‍ ജനിച്ചതെന്നാണ് പുതിയ കഥ. ഐശ്വര്യ റായിയുടെ പതിനഞ്ചാം വയസിലാണ് ജനനമെന്നും രണ്ട് വയസുവരെ ഇവരുടെ മാതാപിതാക്കളാണ് വളര്‍ത്തിയതെന്നും സംഗീത് പറയുന്നു. അതിനുശേഷം വളര്‍ത്തച്ഛനായ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നു

Read more

രേഖകളെല്ലാം ബന്ധുക്കള്‍ നശിപ്പിച്ചെന്നും ഇയാള്‍ ആരോപിക്കുന്നു. അമ്മയ്‌ക്കൊപ്പം മുംബൈയില്‍ താമസിക്കാനാണ് താല്‍പര്യമെന്നും സംഗീത് പറയുന്നു. ഈ വിഷയത്തില്‍ ബച്ചന്‍ കുടുംബം പ്രതികരിച്ചിട്ടില്ല.