'സ്ട്രീറ്റ് ലൈറ്റ്' ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന ആളുകള്‍ ഒരു മാസം കാത്തിരിക്കണമെന്ന് മമ്മൂട്ടി

“സ്ട്രീറ്റ് ലൈറ്റ്” സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന ആളുകള്‍ ഒരു മാസം കാത്തിരിക്കണമെന്ന് മമ്മൂട്ടി. പുതിയ ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മാസത്തിനുള്ളില്‍ തീയേറ്ററില്‍ പോയി കാണേണ്ടവര്‍ കണ്ടോട്ടെ സിനിമ എല്ലാ തരത്തിലും നന്നാവണമെങ്കില്‍ പ്രേക്ഷകര്‍ കൂടി ശ്രമിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു. പുതിയ സിനിമകള്‍ റിലീസ് ചെയ്ത് അടുത്ത ദിവസം തന്നെ ഇന്റര്‍നെറ്റില്‍ അപോലോഡ് ചെയ്യുന്ന സ്ഥിതി കൂടി വരുന്ന സാഹചര്യത്തിലായിരുന്നു ഇത്തരം ആളുകള്‍ക്കെതിരെ മമ്മൂട്ടിയുടെ പരിഹാസം.

https://www.facebook.com/Mammootty/videos/341596926324667/

Read more

സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ട്രെയ്ലര്‍ ഇന്നിറങ്ങിയിരുന്നു. പ്ലേ ഹൗസ് മൂവീസ് നിര്‍മിക്കുന്ന ചിത്രം ശ്യാംദത്ത് സൈനുദിന്റെ ആദ്യ സംവിധാന സംരംഭമാണ്. മമ്മൂട്ടിയുടേതായി പുറത്തിറങ്ങാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ത്രില്ലിംഗ് ചിത്രങ്ങളില്‍ ഒന്നാണിത്. ഫവാസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായിട്ടാണ് ചിത്രം പുറത്തിറക്കുന്നത്. ലിജോമോള്‍ ജോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജോയ് മാത്യു, നീനാ കുറുപ്പ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, സുധി കോപ്പ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. ആദര്‍ശ് ഏബ്രഹാമാണ് സംഗീത സംവിധായകന്‍.