'മോഹന്‍ലാലുമായി പിണക്കത്തിലോ?' സത്യന്‍ അന്തിക്കാടിന് മുന്നില്‍ മനസുതുറന്ന് ശ്രീനിവാസന്‍

മലയാളി പ്രേക്ഷകരുടെ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാലും ശ്രീനിവാസനും. “നാടോടിക്കാറ്റ്”, “അക്കരെ അക്കരെ”, “പട്ടണത്തില്‍ പ്രവേശം” തുടങ്ങിയ സിനിമകള്‍ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. എന്നാല്‍ തൊണ്ണൂറുകളില്‍ തിളങ്ങി നിന്ന ആ കൂട്ടുകെട്ട് പിന്നീട് പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ താരങ്ങള്‍ തമ്മില്‍ പിണക്കത്തിലാണെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.

എന്നാല്‍ മോഹന്‍ലാലും താനും തമ്മില്‍ അങ്ങനെയൊരു വിഷയമേയില്ല എന്നാണ് ശ്രീനിവാസന്‍ പ്രതികരിച്ചിരിക്കുന്നത്. ഒരു പരിപാടിക്കിടെ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനോടാണ് ശ്രീനിവാസന്‍ മനസുതുറന്നത്. ശ്രീനിയും ലാലും തമ്മില്‍ പ്രശ്‌നമുണ്ടെങ്കില്‍ മുന്‍കൈ എടുത്ത് പരിഹരിച്ചൂടെ എന്ന് സുഹൃത്തുക്കള്‍ പലരും ചോദിച്ചതായി സത്യന്‍ അന്തിക്കാട് ശ്രീനിവസനോട് പറഞ്ഞു.

Read more

അടുത്ത സുഹൃത്താണ് പിണക്കമില്ലെന്ന് ലാല്‍ പ്രതികരിച്ചിരുന്നു എന്നാല്‍ ശ്രീനി ഒന്നും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞതോടെയാണ് ഈ വിഷയത്തില്‍ പ്രതികരിക്കേണ്ട ആവശ്യമില്ലാലോ? അങ്ങനെയൊരു പ്രശ്‌നം ഉണ്ടെങ്കില്‍ അല്ലേ പ്രതികരിക്കേണ്ട കാര്യമുളളൂ എന്ന തരത്തിലായിരുന്നു ശ്രീനിവാസന്റെ മറുപടി. മൂന്നുപേര്‍ക്കും കൂടെ ഒരുമിച്ചു ഒരു പടം ചെയ്യേണ്ടേ എന്ന സത്യന്റെ ചോദ്യത്തിന് തീര്‍ച്ചയായും അങ്ങനെ ഒരു ചിത്രമുണ്ടാകും എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.