ദൈവത്തിന് പാവങ്ങളോട് കരുണയില്ല, ആ ഒറ്റക്കാരണം കൊണ്ടാണ് എനിക്ക് ദൈവത്തിനോട് വിരോധം: ശ്രീനിവാസന്‍

ദൈവത്തിന് പാവങ്ങളോട് കരുണയില്ലെന്ന് നടന്‍ ശ്രീനിവാസന്‍. കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങളെ വിമര്‍ശിക്കവേയാണ് ദൈവങ്ങളോടുള്ള തന്റെ വിരോധത്തെ കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞത്. ദൈവത്തിന് പാവങ്ങളോട് കരുണയില്ല. അതുകൊണ്ടാണ്. ആ ഒറ്റക്കാരണം കൊണ്ടാണ് എനിക്ക് ദൈവത്തിനോട് വിരോധം. ദൈവം എന്തിന് വേണ്ടിയാണ് പാവപ്പെട്ടവനെയും പണക്കാരനെയും ഉണ്ടാക്കിയത്, നല്ലവനേയും ചീത്ത ആള്‍ക്കാരെയും ഉണ്ടാക്കിയത.് ദൈവം സര്‍വ ശക്തനാണെങ്കില്‍ നല്ല ആള്‍ക്കാരെ മാത്രം ഉണ്ടാക്കിയാല്‍ പോരെ. കൗമുദിയുമായുള്ള അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞു.

“കേന്ദ്രത്തിലെ ഗവണ്‍മെന്റ് വേണ്ടാത്ത കാര്യങ്ങള്‍ പലതും ചെയ്യുന്നു. 3000 കോടി ചിലവാക്കിയിട്ട് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുണ്ടാക്കി. പിന്നെ ശിവജിയുടെ പ്രതിമ 3600 കോടിക്കാണ് ഉണ്ടാക്കിയത്. 2000 ത്തിന്റെയും 500 ന്റെയും നോട്ട് അച്ചടിക്കാന്‍ 12,000 കോടി രൂപ വേറെ ചിലവാക്കി. അദാനിക്ക് ഒരു ലക്ഷംകോടി രൂപ ലോണ്‍ കൊടുത്തു. ഇതൊക്കെ ജനാധിപത്യമാണ്!”

Read more

“എന്തിനാണ് പ്രതിമയുണ്ടാക്കുന്നത്. ജീവിച്ചിരിക്കുന്ന ആള്‍ക്കാരുടെ പട്ടിണിമാറ്റിയതിനു ശേഷമല്ലേ പ്രതിമ ഉണ്ടാക്കുക. പ്രതിമ ഉണ്ടാക്കണ്ട എന്നു ഞാന്‍ പറയുന്നില്ല. ആദ്യം പട്ടിണി മാറ്റൂ.” ശ്രീനിവാസന്‍ പറഞ്ഞു.