രജനീകാന്തിന് രാഷ്ട്രീയം പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല, കാരണം വിശദീകരിച്ച് ശ്രീനിവാസന്‍

രജനീകാന്തിന് രാഷ്ട്രീയം പറ്റുമെന്ന് തോന്നുന്നില്ലന്ന് നടന്‍ ശ്രീനിവാസന്‍. രജനീകാന്തിനെ വളരെ കാലമായി അറിയാവുന്ന സുഹൃത്തും സഹപാഠിയുമൊക്കെയാണ് ശ്രീനിവാസന്‍. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം പറയുന്നത്.

രജനീകാന്ത് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തുന്നതിന് മുന്‍പാണ് ശ്രീനിവാസന്‍ ഇക്കാര്യം പറയുന്നത്. അദ്ദേഹത്തിന്റെ നിഷ്‌കളങ്കത ചൂണ്ടിക്കാട്ടിയാണ് രജനിക്ക് രാഷ്ട്രീയം പറ്റുമെന്ന് തോന്നുന്നില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞത്.

ആദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ

ദരിദ്രജീവിതം നയിച്ചുകൊണ്ടിരുന്ന കാലത്ത് ഒപ്പമുണ്ടായിരുന്ന ആളുകള്‍ എന്നാല്‍ ഭയങ്കര വികാരമാണ് പുള്ളിക്ക്. അന്ന് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവര്‍ക്കൊന്നും സിനിമയില്‍ കയറിപറ്റാന്‍ ഒന്നും സാധിച്ചിട്ടില്ല. പലരും അദ്ദേഹത്തിന്റെ സിനിമാ തിയേറ്ററും കല്യാണ മണ്ഡപവുമൊക്കെ നോക്കി നടത്തുകയാണ്. ആള്‍ക്കാര്‍ നിര്‍ബന്ധിക്കുമെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ വരാന്‍ പറ്റില്ല. എനിക്ക് പറ്റിയതാണോ രാഷ്ട്രീയം എന്ന് അദ്ദേഹം സ്വയം ചിന്തിക്കുമല്ലോ. രാഷ്ട്രീയത്തില്‍ ജയിച്ചു കയറണമെങ്കില്‍ ചില്ലറ അഭ്യാസമുറകളൊന്നും പോരാ. അദ്ദേഹത്തിന് രാഷ്ട്രീയം പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അത്രയ്ക്ക് നിഷ്‌കളങ്കനാണ് അദ്ദേഹം.

https://www.facebook.com/mediainkonline/videos/2020581094893830/

ഈ പുതുവര്‍ഷ ദിനത്തിലാണ് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ഇതിന് മുന്‍പാണ് ശ്രീനിവാസന്റെ പ്രസ്താവന. രാഷ്ട്രീയ പ്രഖ്യാപനം വന്ന സ്ഥിതിക്ക് ശ്രീനിവാസന്റെ അഭിപ്രായം മാറുമോ എന്ന് അറിയാന്‍ കാത്തിരിക്കാം.

അദ്ദേഹവുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഈ ലിങ്കില്‍ കാണാം.