പര്‍വ്വതങ്ങളെ പ്രണയിക്കുന്ന ചെറുപ്പക്കാരന്‍: പ്രണവിന് ആശംസകളുമായി ശ്രീകുമാര്‍ മേനോനും

ആദ്യ ചിത്രമായ ആദിയുടെ റിലീസിനായി തയ്യാറെടുക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് സംവിധായകന്‍ തന്റെ ആശംസയറിയിച്ചത്. പിതാവായ മോഹന്‍ലാലിന്റെ കാല്പാടുകള്‍ പതിഞ്ഞു കിടക്കുന്ന ലോകത്തിലേയ്ക്ക്, കുടുംബത്തിനു മുകളില്‍ വിരിഞ്ഞുനില്‍ക്കുന്ന സിനിമയെന്ന മനോഹാരിതയുടെ വീട്ടിലേയ്ക്ക് പ്രണവിന് സ്വാഗതമാശംസിച്ചിരിക്കുകയാണ് സംവിധായകന്‍. പര്‍വ്വതങ്ങളെ പ്രണയിക്കുന്ന പ്രണവിന് സിനിമയാകുന്ന കൊടുമുടി കീഴടക്കാനാകട്ടെ എന്നും സംവിധായകന്‍ പറയുന്നു.

പ്രണവ് നായകനായെത്തുന്ന ആദി സംവിധാനം ചെയ്തിരിക്കുന്നത് ജീത്തു ജോസഫാണ്. 200 ല്‍പരം സ്‌ക്രീനുകളിലാണ് ആദിയെത്തുന്നത്. സിദ്ധിഖ്, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, അനുശ്രീ, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

https://www.facebook.com/vashrikumar/photos/a.895437767230621.1073741829.882794608494937/1574884299285961/?type=3&theater