ഏതെങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ ഫസ്റ്റ് ടേക്കിനു മുമ്പ് എനിക്ക് ചെറിയ തലകറക്കമൊക്കെ വരാറുണ്ട്: മാറാത്ത പേടിയെ കുറിച്ച് സൗബിന്‍

സിനിമാജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുകയാണ് നടന്‍ സൗബിന്‍ ഷാഹിര്‍. ചെറിയ വേഷങ്ങളിലൂടെ എത്തി മലയാള സിനിമാ ലോകത്ത് തിരക്കുള്ള താരമായി മാറിയ സൗബിന് കൈനിറയെ ചിത്രങ്ങളാണ്. എന്നാല്‍ അഭിനയിക്കുമ്പോഴുള്ള പേടി തനിക്ക് ഇപ്പോഴും ഉണ്ടെന്നാണ് സൗബിന്‍ പറയുന്നത്.

“സിനിമയില്‍ അഭിനയിക്കുമ്പോല്‍ ഇപ്പോഴും എനിക്ക് ടെന്‍ഷനും പേടിയുമാണ്. എന്താണ് എങ്ങനെയാണ് അഭിനയിക്കേണ്ടതൊന്നും ഞാന്‍ കണ്ണാടി നോക്കിയൊന്നും പറയാറില്ല. സെറ്റിലാണെങ്കില്‍ തന്നെയും ഞാന്‍ മോണിറ്റര്‍ നോക്കുന്നത് വളരെ കുറവാണ്. ചില സിനിമകള്‍ ചെയ്യാന്‍ പേടിയാണ്. എന്നാല്‍ ചില സിനിമകള്‍ ചെയ്യാനിപ്പോള്‍ സന്തോഷമാണ്.”

“സുഹ്യത്തുക്കളോടൊപ്പമുള്ള സിനിമയാകുമ്പോള്‍ ഭയങ്കര പേടിയാണ്. കളിയാക്കി കൊല്ലും. എന്തൊക്കെയായാലും ഇപ്പോഴും എനിക്ക് പേടിയാണ്. ഇപ്പോള്‍ ഏതെങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ ഫസ്റ്റ് ടേക്കിന് മുമ്പ് എനിക്ക് ചെറിയ തലകറക്കമൊക്കെ ചില സമയത്ത് വരാറുണ്ട്. അതെന്താണെന്ന് അറിയില്ല. ഉള്ളതാണ്.” റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തില്‍ സൗബിന്‍ പറഞ്ഞു.