ചില സമയങ്ങളിൽ ആവശ്യമുള്ള കാര്യങ്ങൾ പോലും ഓർത്തുവെയ്ക്കാൻ കഴിയാറില്ല, പക്ഷേ, ചിലപ്പോൾ മറവി ഒരു അനുഗ്രഹമായും തോന്നിയിട്ടുണ്ട്; മഞ്ജു വാര്യർ

മലയാളികളുടെ ഏക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. ജീവിതത്തിലുണ്ടായ പ്രതിസന്ധികളെയെല്ലാം മറികടന്ന് ശക്തയായി എത്തിയ മഞ്ജുവിനെ പ്രേക്ഷകർ ഇരു കെെയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ മഞ്ജു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിടെ ശ്രദ്ധ നേടുന്നത്. മറവി തനിക്ക് ചില സമയങ്ങളിൽ അനുഗ്രഹമായി മാറിയിട്ടുണ്ടെന്നാണ് അവർ പറഞ്ഞത്. ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യത്തെ കുറിച്ച് അവർ സംസാരിച്ചത്.

മറവി തനിക്ക് ചില സമയങ്ങളിൽ അനുഗ്രഹമായി മാറിയിട്ടുണ്ട് എന്നാണ് മഞ്ജു പറഞ്ഞത്. മറവി സംബന്ധിച്ച അവതാരകനായ ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.ചില കാര്യങ്ങൾ നല്ല ഓർമയുണ്ടാകും ചില കാര്യങ്ങൾ മറന്നു പോകും. കാര്യങ്ങൾ ഓർത്ത് അവ ഓർമയിൽ സൂക്ഷിച്ച് അതിൽ കടിച്ചു തൂങ്ങി നിൽക്കുന്ന സ്വഭാവമില്ലെന്നും. അത് പലപ്പോഴും നല്ലതും ചീത്തയുമാണെന്നും മഞ്ജു പറഞ്ഞു.

മറവി ഒരു അനുഗ്രഹമായിട്ട് മഞ്ജുവിന് തോന്നിയിട്ടുണ്ടോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ അതെ എന്നാണ് നട അവർ മറുപടി നൽകുന്നത്. ചിലപ്പോൾ അത് പോസിറ്റീവായിട്ടാണ് തോന്നാറുള്ളതെന്നും മഞ്ജു പറഞ്ഞു.  ചിലപ്പോൾ  ആവശ്യമുള്ള കാര്യങ്ങൾ പോലും തനിക്ക് ഓർത്തുവയ്ക്കാൻ കഴിയാറില്ല.

സിനിമയിൽ തന്നെ സത്യേട്ടനും ഇന്നസെന്റ് ചേട്ടനുമൊക്കെ പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറയുന്നത് പോലെ തനിക്ക് പറയാൻ കഴിയില്ലെന്നും അവർ പറഞ്ഞു. ചില അവസരങ്ങളിൽ അവരെ പോലെ ഓരോന്നും ഓർത്തെടുത്ത്  അവതരിപ്പിക്കാനുള്ള കഴിവ് തനിക്ക് ഉണ്ടായിരുന്നെങ്കിലോ എന്നൊക്കെ താൻ ആഗ്രഹിച്ചിട്ടുണ്ടെന്നും  മഞ്ജു കൂട്ടിച്ചേർത്തു.