എല്ലാത്തിനും മാപ്പ്: ശബ്ദമിടറി കണ്ണുനിറഞ്ഞ് മാപ്പ് അപേക്ഷയുമായി സിമ്പു; കൂടെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനവും

കഴിഞ്ഞ കുറേ നാളുകളായി തമിഴ നടന്‍ സിമ്പു വിവാദങ്ങള്‍ക്ക് നടുവിലാണ്. എഎഎയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടും ചിത്രത്തിന്റെ പരാജയവുമായി ബന്ധപ്പെട്ടും നിര്‍മ്മാതാവ് ഉയര്‍ത്തിയ ആരോപണങ്ങളാണ് സിമ്പുവിനെ ഏറ്റവും ഒടുവിലായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്.

എഎഎയുടെ പരാജയത്തില്‍ തനിക്ക് സങ്കടമൊന്നുമില്ല. പക്ഷെ, സിനിമയുടെ ഷൂട്ടിംഗ് സമയത്തോ റിലീസ് സമയത്തോ അതിന് ശേഷമോ പറയാത്തൊരു കാര്യം ആറു മാസത്തിന് ശേഷം പറയുമ്പോള്‍ ചെറിയ സങ്കടമുണ്ട്. എന്റെ ഭാഗത്ത്‌നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഈ സ്‌റ്റേജില്‍ തന്നെ ഞാന്‍ മാപ്പ് ചോദിക്കുന്നു. ഞാന്‍ അത്ര നല്ലവനാണെന്നൊന്നും ഞാന്‍ പറയുന്നില്ല. എന്റെ ഭാഗത്തും ചെറിയ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവരൊക്കെ പറയുന്നത് എനിക്ക് അഭിനയിക്കാനെന്തോ ബുദ്ധിമുട്ടുണ്ടെന്നാണ്. പക്ഷെ മണിരത്‌നം സര്‍ പറയുന്നത് ഞാനാണ് അടുത്ത പടത്തില്‍ എന്നാണ്. ചെലപ്പോള്‍ അദ്ദേഹവും നിങ്ങളെ പോലെ എന്റെ ഫാനായിരിക്കും.’ – സിമ്പു പറഞ്ഞു.

സന്താനം നായകനായി എത്തുന്ന സക്കാ പോട് പോട് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് സിമ്പു വികാരഭരിതനായി സംസാരിച്ചത്. ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സിമ്പുവാണ്.

കഴിഞ്ഞ ദിവസമാണ് എഎഎയുടെ നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പന്‍ സിമ്പുവിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തിയത്. സിമ്പുവിന്റെ നിസഹകരണം കൊണ്ടാണ് സിനിമ വിജയിക്കാതിരുന്നതെന്നും ഡബ്ബിംഗില്‍ പോലും സിമ്പു ഗുരുതരമായ വീഴ്ച്ചകള്‍ വരുത്തിയെന്നുമായിരുന്നു മൈക്കിളിന്റെ ആരോപണം. തൃഷ ഉള്‍പ്പെടെയുള്ള നായികമാര്‍ സിമ്പുവിനൊപ്പം അഭിനയിക്കാന്‍ തയാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ്അതിന് മറുപടിയാണ് സിമ്പു ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

ഈ വീഡിയോയുടെ 15ാം മിനിറ്റിന് ശേഷമാണ് സിമ്പു തന്റെ കരിയറില്‍ സംഭവിച്ച വിവാദങ്ങളെക്കുറിച്ച് സംസാരിക്കുന്നത്.