നമ്മള്‍ ചെയ്യുന്നത് എല്ലാം ശരിയാവണമെന്നില്ലല്ലോ, ചില സമയത്ത് നമ്മുടെ ഡിസിഷന്‍ തെറ്റും.., അതാണ് ആ സിനിമയ്ക്കും സംഭവിച്ചത്: സിദ്ദിഖ്

ശ്രീനിവാസൻ്‍റെ തിരക്കഥയിൽ സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘അയാള്‍ കഥ എഴുതുകയാണ്’. ചിത്രത്തിലെ  മോഹൻലാലിൻ്റെ കഥാപാത്രമായ സാ​ഗർ കൊട്ടപ്പുറത്തെ ഇന്നും പ്രേക്ഷകർക്ക് മറക്കാനാവില്ലെന്നതാണ് സത്യം . എന്നാൽ ചില പോരയ്മകൾ കൊണ്ട് ചിത്രം വേണ്ട വിധത്തിൽ വിജയിച്ചില്ലെന്ന് തുറന്ന് പറയുകയാണ് സംവിധാകനായ സിദ്ദിഖ്.

സഫാരി ടി.വിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് മനസ്സ് തുറന്നത്. തന്റെയും ശ്രീനിയുടെയും വിജയമായ സിനിമയായിരുന്നു ‘നാടോടിക്കാറ്റ്’. എന്നാൽ അതുപോലെ ഒരു  വിജയം നേടാൻ ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന സിനിമയ്ക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം.

മോഹൻലാൽ തകർത്തഭിനയിച്ച ചിത്രത്തിന്റെ പ്രെഡ്യൂസർ ലത്തീഫും, ഡിസ്ട്രിബ്യൂട്ടർ സ്വർ​ഗചിത്ര അപ്പച്ചനുമായിരുന്നു. സിനിമ വലിയ വിജയമാക്കത്തിന്റെ പ്രധാന കാരണം സിനിമ രണ്ട് പാർട്ടായിട്ടാണ് നിന്നതെന്നതാണ്. ചിത്രത്തിന്റെ ഫസ്റ്റ്ഹാഫ് വളരെ കോമഡിയായിട്ടും സെക്കൻ്റ് ഹാഫ് വളരെ സീരിയസ്സായിട്ടുമാണ് ചിത്രീകരിച്ചത്. അത് നമ്മുടെ കുഴപ്പം തന്നെയായിരുന്നെന്നും പിന്നീട് സിനിമ കണ്ടപ്പോഴാണ് തനിക്കും അത് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.

നമ്മള്‍ ചെയ്യുന്നത് എപ്പോഴും ശരിയാവണമെന്നില്ലല്ലോ. ചില സമയത്ത് നമ്മുടെ ഡിസിഷന്‍ തെറ്റും. ചിലപ്പോള്‍ ഓഡിയന്‍സ് പ്രതീക്ഷിക്കാത്തത് സംഭവിക്കും അപ്പോള്‍ അവര്‍ ഡിസപ്പോയിന്റഡ് ആകും അതാണ് ‘അയാൾ കഥ എഴുതുകയാണിലും’ സംഭവിച്ചത്. പക്ഷേ ചില സമയത്ത് സാഡ് ആയി കൊണ്ട് പോകുന്നതാവും പ്രേക്ഷകർക്ക് താല്പര്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.