ആ ഒരേയൊരു കാരണം കൊണ്ടാണ് ആദ്യമായി എഴുതിയ മോഹന്‍ലാല്‍ സിനിമ പരാജയപ്പെട്ടത്, പക്ഷേ ഇന്നായിരുന്നെങ്കിൽ: മനസ്സ് തുറന്നു സിദ്ധിഖ്

ഹിറ്റുകളുടെ മാത്രം ശില്പികളായിരുന്ന സിദ്ധിഖ് – ലാല്‍ ടീം തങ്ങളുടെ തന്നെ ഒരു സിനിമയുടെ പരാജയത്തിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ്.

1986-ല്‍ പുറത്തിറങ്ങി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ എന്ന സിനിമയെക്കുറിച്ചാണ് ഒരു അഭിമുഖത്തില്‍ സിദ്ധിഖ് അതിന്റെ ബോക്സ് ഓഫീസ് പരാജയ കാരണത്തെക്കുറിച്ച് പങ്കുവച്ചത്.

മരണം കോമഡിയാക്കി കാണാന്‍ അന്നത്തെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇന്നത്തെ കാലഘട്ടത്തില്‍ ‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ എന്ന സിനിമയൊക്കെ അംഗീകരിച്ചേനെ. അന്ന് അത് ആരും സ്വീകരിച്ചില്ല. ഞങ്ങളുടെ ആദ്യ തിരക്കഥയായിരുന്നു ‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’.

ആ സിനിമയുടെ തീം അത്രത്തോളം പുതുമയുള്ളതായിരുന്നു. അതിനു അനുയോജിച്ച നടീ- നടന്മാരുമാണ് ആ സിനിമയില്‍ അഭിനയിച്ചത്. റഹ്മാന്‍, മോഹന്‍ലാല്‍, തിലകന്‍ കൂട്ടുകെട്ടിലൊക്കെ അന്ന് വരുന്നത് കുടുംബ കഥകളായിരുന്നു. അതില്‍ നിന്ന് മാറിയുള്ള ഒരു സഞ്ചാരമായിരുന്നു ‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’. അദ്ദേഹം വ്യക്തമാക്കി.