ഒരു ഡിലെ കൊടുക്കണം, ഒന്ന് വൈഫിന്റെ സമയത്തേക്ക് പോയിട്ട് തിരിച്ചുവരണം എന്ന് പറഞ്ഞു; മമ്മൂക്ക അങ്ങനെ പോയിട്ട് വന്നപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു പോയി: സിദ്ദിഖ്

ഭാസ്‌കര്‍ ദി റാസ്‌കല്‍ ചിത്രീകരണത്തിനിടെ മമ്മൂട്ടിയുടെ അഭിനയം കണ്ട് കണ്ണ് നിറഞ്ഞ അനുഭവം പങ്കുവെയ്ക്കുകയാണ് സിദ്ദിഖ്. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസ്സ് തുറന്നത്.

ഭാസ്‌കര്‍ ദി റാസ്‌ക്കലില്‍ മമ്മൂക്കയും സനൂപും ഒരുമിച്ചുളള ഒരു കാര്‍ സീനിനെ കുറിച്ചാണ് സിദ്ധിഖ് പറഞ്ഞത്. കാറില്‍ പോകുമ്പോള്‍ മമ്മൂക്കയോട് ആ പയ്യന്‍ നയന്‍താരയുടെ കഥാപാത്രത്തെ കുറിച്ച് പറയുന്നുണ്ട്.

“എന്തൊരു സ്നേഹമാണ്, കരുതലാണ്, സോഫ്റ്റ് നാച്ചുറാണ് എന്നൊക്കെ. അപ്പോ മമ്മൂക്കയുടെ കഥാപാത്രം വളരെ കാഷ്വലായിട്ട് കേട്ടുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് മകന്‍ ചോദിക്കുന്നു,. ഇതുപോലെ തന്നെ ആയിരിക്കുമല്ലെ എന്റെ അമ്മയും എന്ന്. പെട്ടെന്ന് മമ്മൂക്കയുടെ മുഖം അങ്ങ് മാറും. സ്‌ക്രിപ്റ്റില്‍ അതെ എന്ന് മാത്രമാണ് മമ്മൂക്കയുടെ ഡയലോഗ്”.

എന്നാല്‍ മമ്മൂക്കയോട് ഞാന്‍ പറഞ്ഞു; “അതെ എന്ന് ഉടനെ പറയരുത്, അതിന് ഒരു ഡിലെ കൊടുക്കണമെന്ന്. ഒന്ന് വൈഫിന്റെ സമയത്തേക്ക് പോയിട്ട് തിരിച്ചുവരണം എന്ന് പറഞ്ഞു. പുളളി പോയിട്ട് വന്നപ്പോ കണ്ട് നിന്ന എന്റെ കണ്ണ് നിറഞ്ഞുപോയി. അതാണ് ആക്ടര്‍ എന്ന് പറയുന്നത്. നമ്മള് ആ മാറ്റര്‍ മാത്രം അങ്ങട് പറഞ്ഞാല്‍ മതി”, സിദ്ദിഖ് പറയുന്നു.

“ആ രംഗം കട്ട് ചെയ്തിട്ട് കണ്ണ് നിറഞ്ഞുപോയി. കാരണം അത്രയ്ക്കും ഇമോഷണലാണ്. മമ്മൂക്കയുടെ ആ ടൈമിംഗ്. ആ പയ്യന്‍ ചോദിച്ച ചോദ്യത്തിന് യെസ് എന്ന് അയാള് പറയുന്നത് വരെയുളള ടൈമിന് കൊടുത്ത എക്സ്പ്രഷന്‍, ഗംഭീര എക്സ്പ്രഷനാണ്. അപ്പോ ആ സീന്‍ അങ്ങനെയാണ് എടുത്തത്. ഇതാണ് പോളിഷിംഗ് എന്ന് പറയുന്നത്. ഇതാണ് ഒരു ഡയറക്ടര്‍ എന്ന് പറയുന്നത്. ഇതില്ലാതെ പകര്‍ത്തിവെച്ചാല്‍ പേപ്പറിലുളളത് പോലെ പകര്‍ത്തിവെച്ചത് പോലെയിരിക്കും”, സംവിധായകന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.