ഫഹദ് എന്റെ സിനിമയില്‍ അഭിനയിക്കുമോ എന്ന് സംശയമാണ്, അവര്‍ കംഫര്‍ട്ടബിള്‍ ആയിരിക്കില്ല: സിബി മലയില്‍

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിബി മലയില്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ്. സിബി മലയില്‍ സംവിധാനം ചെയ്യുന്ന ‘കൊത്ത്’ സെപ്റ്റംബര്‍ 16ന് ആണ് റിലീസിന് ഒരുങ്ങുന്നത്. ഫഹദ് ഫാസിലിനൊപ്പം സിനിമ ചെയ്യുമോ എന്ന ചോദ്യത്തോട് സംവിധായകന്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഫഹദിനെ വച്ച് സിനിമ ചെയ്യുക വളരെ സന്തോഷമുള്ള കാര്യമാണ്. എന്നെങ്കിലും സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ. അവര്‍ക്ക് അങ്ങനൊരു ആഗ്രഹമുണ്ടാകുമ്പോള്‍ അതിനെ കുറിച്ച് ആലോചിക്കും. താന്‍ അവര്‍ക്ക് കംഫര്‍ട്ടബിളാകുമെന്ന് അവര്‍ക്ക് തോന്നുമ്പോള്‍ സിനിമ ചെയ്യും.

അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന കഥയൊക്കെയുണ്ടാകും. പക്ഷേ താന്‍ അങ്ങനെ ചിന്തിച്ചിട്ടില്ല. കാരണം അവരൊക്കെ തന്റെ സിനിമയില്‍ അഭിനയിക്കുമോ എന്ന് സംശയമാണ്. അവരുടെ തലമുറയില്‍പ്പെട്ട, നന്നായി കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരേ വൈബില്‍ തന്നെയുള്ള ടീമുമായാണ് അവര്‍ മുന്നോട്ട് പോകുന്നത്.

Read more

അതായിരിക്കും അവര്‍ ചിന്തിക്കുക. അതിലേക്ക് താന്‍ കയറി ചെല്ലുമ്പോള്‍ അവര്‍ കംഫട്ടബിളായിരിക്കില്ല. അവര്‍ക്ക് തന്റെ കൂടെ സിനിമ ചെയ്യണമെന്ന് തോന്നുമ്പോള്‍ അത് സംഭവിക്കും എന്നാണ് സിബി മലയില്‍ മൂവി മാന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.