ഒരു നമ്പറുണ്ടായിരുന്നു അത് ജയിലില്‍ പോയ സമയത്ത് കട്ടായി: ഷൈന്‍ ടോം ചാക്കോ

കമലിന്റെ സംവിധാന സഹായിയായി ഒമ്പത് വര്‍ഷം പ്രവര്‍ത്തിച്ച ശേഷവുമാണ് തൃശൂര്‍ സ്വദേശിയായ നടന്‍ ഷൈന്‍ ടോം ചാക്കോ അഭിനയ രംഗത്തേക്ക് എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ കുറുപ്പിലെ ഷൈനിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. കുറുപ്പിന്റെ സഹായിയായ ഭാസിപ്പിള്ള എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ചത്.

സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയിട്ടും വാട്‌സ് ആപ്പ് പോലുള്ളവയില്‍ നിന്നും അകന്ന് നില്‍ക്കുകയാണ് നടന്‍ ഷൈന്‍. ഇപ്പോഴിതാ അതിനുള്ള കാരണവും താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് . ‘ഒരു നമ്പറുണ്ടായിരുന്നു അത് ജയിലില്‍ പോയ സമയത്ത് കട്ടായി.

തിരികെ വന്നപ്പോള്‍ പിന്നെ അത് ആക്ടീവ് ചെയ്ത് എടുക്കാനൊന്നും തോന്നിയില്ല. രണ്ട മാസത്തോളം വാട്‌സ് ആപ്പ് ഉപയോ?ഗിച്ചിരുന്നില്ലല്ലോ…. പിന്നെ തിരികെ വന്ന് കഴിഞ്ഞപ്പോള്‍ ഇതിന്റെ ആവശ്യം ഇനി ഉണ്ടോ എന്ന് ചിന്തിച്ചു.

ആ സമയങ്ങളിലാണ് ഏതൊക്കെ കണക്ഷന്‍ സൂക്ഷിക്കണം സൂക്ഷിക്കണ്ട എന്ന തീരുമാനത്തിലേക്ക് ഞാന്‍ എത്തിയത്. വസ്ത്രം, ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ എന്നിവയോടൊന്നും താല്‍പര്യമില്ല. അതൊന്നും എന്നെ സംതൃപ്തിപ്പെടുത്താറുമില്ല’ ഷൈന്‍ പറയുന്നു. ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചത് ജയിലില്‍ കഴിഞ്ഞപ്പോഴാണെന്ന് നേരത്തെ ഷൈന്‍ ടോം ചാക്കോ വെളിപ്പെടുത്തിയിരുന്നു.