''ഞാന്‍ രാജ് കുന്ദ്രയാണോ? എന്നെ കണ്ടാല്‍ അയാളെ പോലെയുണ്ടോ?; മാധ്യമപ്രവര്‍ത്തകരോട് ശില്പ ഷെട്ടി

രാജ് കുന്ദ്രയ്ക്കെതിരെയുള്ള അശ്ലീല ചിത്ര നിര്‍മ്മാണക്കേസിനും അറസ്റ്റിനുമൊക്കെ ഒപ്പം തന്നെ ഭാര്യയായ നടി ശില്പ ഷെട്ടിയുടെ പേരും ഉയര്‍ന്നു കേട്ടു. ശില്‍പയുടെ പ്രതികരണങ്ങള്‍ പലരും തേടിയെങ്കിലും താരം അകന്നു മാറി നടക്കുകയായിരുന്നു. ഇതിനിടെ ശില്‍പയ്ക്ക് ഒന്നും അറിയുമായിരുന്നില്ലെന്നും ഉടനെ തന്നെ വിവാഹ മോചനത്തിനായി ശ്രമിക്കുമെന്നുമെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ ജാമ്യം നേടി രാജ് കുന്ദ്ര പുറത്തിറങ്ങിയതിന് പിന്നാലെ കഴിഞ്ഞ രണ്ട് മാസമായ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖം തിരിച്ചു നടന്നിരുന്ന ശില്‍പ ഒടുവില്‍ നിയന്ത്രണം വിട്ട് പ്രതികരിച്ചിരിക്കുകയാണ്.

വളരെ രൂക്ഷമായിട്ടായിരുന്നു ശില്‍പയുടെ പ്രതികരണം. ”ഞാന്‍ രാജ് കുന്ദ്രയാണോ? എന്നെ കണ്ടാല്‍ അയാളെ പോലെയുണ്ടോ? ഇല്ലല്ലോ, പിന്നെ ഞാനാരാണ്?” എന്നായിരുന്നു ചോദ്യങ്ങളോടുള്ള ശില്‍പയുടെ പ്രതികരണം. പിന്നാലെ ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും ശില്‍പ ഷെട്ടി പങ്കുവച്ചു.

Read more

”ഒരു താരമെന്ന നിലയില്‍ ഒരിക്കലും പരാതിപ്പെടാനും വിശദീകരണം നല്‍കാനും പാടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. താരം പറഞ്ഞു. നേരത്തെ രാജുമായി ബന്ധപ്പെട്ട കേസില്‍ നല്‍കിയ പ്രസ്താവനയില്‍ ഭര്‍ത്താവിന്റെ ബിസിനസിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും താന്‍ തന്റെ ജോലികളുടെ തിരക്കിലായിരുന്നുവെന്നുമായിരുന്നു ശില്‍പ പറഞ്ഞത്. മകന്റെ പേരില്‍ ആരംഭിച്ചൊരു കമ്പനിയില്‍ നിന്നും താന്‍ കഴിഞ്ഞ വര്‍ഷം തന്നെ പിന്മാറിയിരുന്നുവെന്നും ശില്‍പ പറഞ്ഞിരുന്നു.