ട്രോളന്‍മാര്‍ കാണുന്നത് അവരുടെ ഉള്ളിലെ കാഴ്ച, അവരുടെ ഉള്ളില്‍ കേറി നമുക്ക് പറഞ്ഞ് കൊടുക്കാനൊന്നും പറ്റില്ലല്ലോ; തുറന്നുപറഞ്ഞ് ഷെയ്ന്‍ നിഗം; വീഡിയോ

ട്രോളുകള്‍ തന്നെ വിഷമിപ്പിക്കുന്നില്ലെന്ന് ഷെയിന്‍ നിഗം. ട്രോളുകള്‍ ഇപ്പോള്‍ ആസ്വദിക്കാറുണ്ട്. താന്‍ എന്താണ് പറയുന്നതെന്ന് ട്രോളന്‍മാര്‍ക്ക് മനസിലാവുന്നില്ല. അത് കൊണ്ട് അവര്‍ ട്രോളുകളുണ്ടാക്കുന്നു എന്നാണ് ഷെയിന്‍ പറയുന്നത്. ഷെയിന്‍ കഞ്ചാവടിച്ച് സംസാരിക്കുകയാണ് എന്നായിരുന്നു സോഷ്യല്‍ മീഡിയകളില്‍ ട്രോളുകള്‍ പ്രചരിച്ചിരുന്നത്.

“”പ്രണയത്തെ കുറിച്ച് പറഞ്ഞാല്‍ എന്താ പ്രശ്‌നം എന്ന് അറിയുമോ കുറേ പേര്‍ ട്രോളുണ്ടാക്കും. ട്രോളുണ്ടാക്കുന്നതില്‍ എനിക്ക് പ്രശ്‌നമൊന്നും ഇല്ല, ഞാന്‍ എന്താണ് ട്രോളന്‍മാര്‍ക്ക് മനസിലാവുന്നില്ല. എന്താ പറയുന്നതെന്ന് ആള്‍ക്കാര്‍ക്കും മനസിലാവണ്ടേ. എനിക്ക് ആരെയും ബോധിപ്പിക്കണമെന്ന അവകാശവാദങ്ങളോ ഒന്നുമില്ല. കമന്റുകളില്‍ കണ്ടിരുന്നു നീലച്ചടയന്‍, കഞ്ചാവ് എന്നൊക്കെ. എന്നാല്‍ അങ്ങനെയൊന്നുമില്ല. സനേഹം കൊണ്ട് മാത്രം പറയുന്നതാണ്. എല്ലാത്തിനെയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്””

“”ട്രോളന്‍മാര്‍ കാണുന്നത് അവരുടെ ഉള്ളിലെ കാഴ്ചയല്ലേ. അവരുടെ ഉള്ളില്‍ കേറി നമുക്ക് പറഞ്ഞ് കൊടുക്കാനൊന്നും സാധിക്കില്ലലോ ഞാന്‍ എന്താ ഉദ്ദേശിക്കുന്നതെന്ന്. ഞാന്‍ എന്താ പറയുന്നതെന്ന് അവര്‍ക്ക് മനസിലാവാത്തതു കൊണ്ടല്ലേ. ഇപ്പോള്‍ ട്രോളുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്. വിഷമമൊന്നുമില്ല, ആസ്വദിക്കാറുണ്ട്”” എന്നും ഷെയിന്‍ വ്യക്തമാക്കി.

Read more