സിനിമകളുടെ വിജയവും വിവാദങ്ങളും തമ്മില്‍ ബന്ധമില്ല: ഷെയ്ന്‍ നിഗം

സിനിമകളുടെ വിജയവും വിവാദങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് ഷെയ്ന്‍ നിഗം. പുതിയ ചിത്രം വലിയ പെരുന്നാളിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് എത്തിയതായിരുന്നു ഷെയ്ന്‍. തനിക്ക് എല്ലാ സമയവും ഒരു പോലെയാണ്. പ്രതിസന്ധി ഘട്ടം എന്നൊന്നില്ല. മറ്റ് വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ഷെയ്ന്‍ വ്യക്തമാക്കി.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഷെയ്ന്‍ നിഗം തള്ളിയിരുന്നു. കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്നാണ് ഷെയ്‌നിന്റെ നിലപാട്. പ്രതിഫല തര്‍ക്കത്തില്‍ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണ് ഷെയ്ന്‍.

ആറാം തിയ്യതിക്കുള്ളില്‍ ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മാതാക്കള്‍ ഷെയ്‌നോട് ആവശ്യപ്പെട്ടത്. ഈ മാസം ഒന്‍പതിന് ചേരുന്ന അമ്മ എക്സിക്യൂട്ടിവ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നും വേഗത്തില്‍ പരിഹരിക്കപ്പെടും എന്നുമാണ് കരുതുന്നത്.