വിനീത് ശ്രീനിവാസനുമായുള്ള ഹിറ്റ് കൂട്ടുകെട്ട്; സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന് പറയാനുള്ളത്

Gambinos Ad
ript>

ജിമിക്കി കമ്മല്‍ പോലൊരു ഹിറ്റ് ഇനി സാധ്യമല്ലെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ എന്തുകൊണ്ട് പറ്റില്ലെന്ന മറുചോദ്യമായിരുന്നു സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്റെ മറുപടി. ഒരു അഡാര്‍ ലവിലെ മാണിക്യ മലരായ പൂവി എന്ന പാട്ടിലൂടെ ഷാന്‍ അത് തെളിയിക്കുകയും ചെയ്തു. ജിമിക്കി കമ്മലിന് ശേഷം ഷാന്‍ റഹ്മാന്‍ വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ആദ്യ ഗാനമായിരുന്നു ഇത്.

Gambinos Ad

എന്തുകൊണ്ടാണ് വിനീത് ഷാന്‍ കൂട്ടുകെട്ട് എപ്പോഴും ഹിറ്റാകുന്നത് എന്ന് ചോദിച്ചപ്പോള്‍ ഷാന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ മറുപടി ഇങ്ങനെ

ഇതാദ്യമായിട്ടല്ല എന്നോട് ഈ ചോദ്യം ചോദിക്കുന്നത്. സത്യം എന്താണെന്ന് വെച്ചാല്‍, എനിക്ക് അതിന് ഉത്തരമില്ല. പാട്ട് കംപോസ് ചെയ്യുന്ന സമയ്ത്ത് ഇന്ന ആള്‍ പാടിയാല്‍ നന്നായിരിക്കും എന്ന് തോന്നും. ജിമിക്കി കമ്മല്‍ കംപോസ് ചെയ്തപ്പോള്‍ എനിക്ക് വിനീതിനെക്കൊണ്ട് പാടിക്കണമെന്ന് തോന്നി, ഞാന്‍ ചെയ്തു. അതിന്റെ റിസല്‍ട്ട് ഭയങ്കരമായിരുന്നു. മാണിക്യ മലരായ പൂവി എന്ന പാട്ടിലും ഇത് തന്നെയാണ് സംഭവിച്ചത്. എനിക്ക് വിനീത് ഈ പാട്ട് പാടണമെന്നായിരുന്നു തോന്നിയത്. ഇത് ഞാന്‍ ഒമറിനോട് പറയാന്‍ ഇരിക്കുകയായിരുന്നു. ഞാന്‍ പറയുന്നതിന് മുന്‍പെ ഒമര്‍ എന്നോട് പറഞ്ഞു വിനീതാണ് ഈ പാട്ട് പാടേണ്ടതെന്ന്.

തന്നെയുമല്ല വിനീത് ഒരു മാപ്പിളപ്പാട്ട് പാടിയിട്ട് കുറച്ചു നാളായി. കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ കസവിന്റെ തട്ടമിട്ട് ആയിരുന്നു വിനീതിന്റെ ആദ്യപാട്ട്. പിന്നീട് എന്റെ ഖല്‍ബിലെ വലിയ ഹിറ്റായി മാറി. അധികം മാപ്പിളപ്പാട്ട് വിനീതിന്റെ ശബ്ദത്തില്‍ വന്നിട്ടില്ല. അതുകൊണ്ടാണ് വിനീതിനെ കൊണ്ട് പാടിപ്പിക്കാമെന്ന് വെച്ചത്.