'ഈ കുട്ടിയെ കണ്ടാല്‍ ഷംനയെ പോലെ ഉണ്ടല്ലേ' എന്ന് ജീത്തു സാര്‍ ഭാര്യയോട് പറഞ്ഞു'; രസകരമായ സംഭവം പറഞ്ഞ് ഷംന കാസിം

മലയാളികള്‍ക്കിടയില്‍ ഷംന കാസിം എന്ന പേരില്‍ അറിയപ്പെടുന്ന നടി തമിഴില്‍ പൂര്‍ണ എന്നാണ് അറിയപ്പെടുന്നത്. തനിക്ക് രണ്ടു പേരുള്ളതിനാല്‍ സംവിധായകന്‍ ജീത്തു ജോസഫിന് തന്നെ കണ്ടിട്ട് ഒരിക്കല്‍ തിരിച്ചറിഞ്ഞില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷംന ഇപ്പോള്‍.

ദൃശ്യം 2-വിന്റെ തെലുങ്ക് പതിപ്പില്‍ ഷംനയാണ് വക്കീല്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ തുടങ്ങും മുമ്പ് പ്രൊഡക്ഷന്‍ ഹൗസ് അഭിനേതാക്കളുടെ ലിസ്റ്റ് ജീത്തു ജോസഫ് സാറിന് അയച്ച് കൊടുത്തു. അന്ന് തന്റെ പേരും ഫോട്ടോയും കണ്ടിട്ട് ജീത്തു ചേട്ടന്‍ ഭാര്യയോട് പറഞ്ഞു ”ഈ കുട്ടിയെ കണ്ടാല്‍ ഷംനയെപ്പോലെ ഉണ്ടല്ലേ” എന്ന്.

അപ്പോള്‍ ഭാര്യയാണ് അദ്ദേഹത്തോട് പറഞ്ഞത് ”ഇത് ഷംന തന്നെയാണ് ആ കുട്ടിയുടെ മറ്റൊരു പേരാണ് പൂര്‍ണ എന്ന്” അത് അദ്ദേഹം പറയുന്നത് കേട്ടപ്പോള്‍ ഒരുപാട് ചിരിച്ചുവെന്നും ഷംന അമൃത ടിവിയിലെ റെഡ് കാര്‍പെറ്റ് ഷോയില്‍ പറഞ്ഞു.

നടി എന്നതിലുപരി നര്‍ത്തകിയായി അറിയപ്പെടുന്നതില്‍ സന്തോഷം കണ്ടെത്തുന്ന വ്യക്തിയാണ് ഷംന. ഒരിടയക്ക് സിനിമ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്തിച്ചപ്പോഴാണ് സിനിമയും ഒപ്പം കൊണ്ട് പോകണമെന്ന് തോന്നിയതെന്നും ഷംന പറഞ്ഞു.

Read more

നന്ദമുരി ബാലകൃഷ്ണ നായകനായ അഖണ്ഡ ആണ് താരത്തിന്റെതായി അടുത്തിടെ റിലീസ് ആയ ചിത്രം. തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളാണ് ഷംനയുടേതായി പുറത്തിറങ്ങാനുള്ളത്. വൃത്തം ആണ് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന മലയാള സിനിമ.