സിനിമാ എത്തിക്‌സിനായി അവര്‍ അതിൽ ഒരു പാട് മാറ്റം വരുത്തി, ഇതിൽ അറുപത് ശതമാനം മാത്രമാണ് സത്യം ; 'ഷക്കീല' സിനിമയെ കുറിച്ച് ഷക്കീല

തന്റെ  ജീവിതകഥ പറഞ്ഞ ചിത്രം ‘ഷക്കീല’, യെ കുറിച്ച്  പ്രതികരണവുമായി നടി. സിനിമയുടെ എത്തിക്ക്‌സിനായി വരുത്തിയ മാറ്റങ്ങളില്‍ ഒട്ടും സന്തോഷമില്ലെന്നും ഇതിൽ അറുപത് ശതമാനം മാത്രമാണ് സത്യമെന്നും  ഷക്കീല എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

യഥാര്‍ത്ഥ സംഭവങ്ങളില്‍ കുറേയധികം മാറ്റം വരുത്തിയാണ് സിനിമയെടുത്തിട്ടുള്ളതെന്നും സിനിമയെടുക്കുന്നവര്‍ക്കും സമ്പാദിക്കണമല്ലോയെന്ന് ഓര്‍ക്കുമ്പോള്‍ കുഴപ്പമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്ത ചിത്രത്തില്‍
റിച്ച ഛദ്ദയാണ് ഷക്കീലയായെത്തിയത്. പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ളയുമാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

16ാം വയസിലാണ് ഷക്കീല തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്.