ഷാജിപാപ്പന്റെ ലുക്കിന് പിന്നിലാര്: ജയസൂര്യ പറയുന്നു അത് അവള്‍ തന്നെ

Advertisement

ആട് 2 വില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രം ഷാജി പാപ്പന്റെ ലുക്ക് ഡിസൈന്‍ ചെയ്തത് ഭാര്യ സരിതാ ജയസൂര്യ. ഷാജിപാപ്പന്റെ ട്രേഡ്മാര്‍ക്ക് ജുബ്ബയും മുണ്ടുമാണ് സരിത ഡിസൈന്‍ ചെയ്തത്.

ആട ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ആട് 2 വില്‍ ജയസൂര്യ ഉപയോഗിക്കുന്നത് രണ്ടു നിറത്തിലുള്ള കൈലി മുണ്ടാണ്. ഈ മുണ്ടും ജുബ്ബയും ആദ്യ സിനിമയില്‍നിന്ന് വ്യത്യസ്തമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെങ്കിലും ഷാജിപാപ്പന്റെ ലുക്ക് മാറിയിട്ടില്ല.

ഡിസംബര്‍ 22ന് ക്രിസ്മസ് റിലീസായിട്ടാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. ജയസൂര്യ ഭാര്യയെ പുകഴ്ത്തി ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ്..

ഭാര്യയ്ക്കും നന്ദി… Saritha Jayasurya
ആട് 2 വീണ്ടും plan ചെയ്യണു എന്ന് ഞാന്‍ സരിതയോട് പറഞ്ഞപ്പോ അവള് ആദ്യം പറഞ്ഞത്,, ജയാ… ഈ തവണ പാപ്പന്റെ style ഒന്ന് മാറ്റി പിടിയ്ക്കാം, എന്റെ മനസ്സില്‍ പുതിയ ഒരു idea ഉണ്ടെന്നാണ്…. അങ്ങനെ പാപ്പന് വേണ്ടി തയ്യാറാക്കിയ ആ പുതിയ design ഞാന്‍ മിഥുനെയും, വിജയ് ബാബു വിനെയും കാണിച്ചപ്പോ അവരും സൂപ്പര്‍ ഹാപ്പി. ഇന്ന് ആ പാപ്പന്റെ പുതിയ style മറ്റുള്ളവര്‍ക്കും ഇഷ്ടമായി എന്നറിയുമ്പോള്‍ ഞങ്ങള്‍ക്കുള്ള സന്തോഷവും, നന്ദിയും… വളരെ സ്‌നേഹത്തോടെ തന്നെ നിങ്ങളെ അറിയിക്കട്ടെ….