സിനിമ കണ്ട് അഭിനന്ദിക്കാന്‍ ക്ഷമയില്ലായിരുന്നു, മോഹന്‍ലാലുമായി ഉണ്ടായ സൗന്ദര്യപിണക്കം: സത്യന്‍ അന്തിക്കാട് പറയുന്നു

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും. മോഹന്‍ലാലുമായി ഉണ്ടായ സൗന്ദര്യപിണക്കത്തെ കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വിചാരിച്ച സമയത്ത് മോഹന്‍ലാലിനെ കിട്ടാത്തതായിരുന്നു സത്യന്‍ അന്തിക്കാടിന്റെ പിണക്കത്തിന് കാരണം.

മോഹന്‍ലാല്‍ പോലും അറിയാത്ത ആ പിണക്കത്തിനിടെ അവര്‍ കാണുകയും സംസാരിക്കുകയും ചെയ്തു. വരവേല്‍പ്പ് എന്ന സിനിമയ്ക്ക് ശേഷം 1994ല്‍ പിന്‍ഗാമി ഉണ്ടാവുന്നത് വരെ ആയിരുന്നു ആ പിണക്കകാലം. ഹ്യൂമര്‍ പറയുന്നതിനേക്കാളും എന്‍ജോയ് ചെയ്യുന്ന മോഹന്‍ലാല്‍. അവര്‍ തങ്ങളില്‍ ചിരിച്ച ശേഷം മാത്രമേ പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള അവസരം നല്‍കൂ എന്നും സംവിധായകന്‍ പറയുന്നു.

ഇരുവര്‍ സിനിമ കണ്ട് ഉടന്‍ തന്നെ മോഹന്‍ലാലിനെ വിളിച്ച് അഭിനന്ദിക്കണമെന്ന് തോന്നിയ സംഭവത്തിനെ കുറിച്ചും സത്യന്‍ അന്തിക്കാട് പറയുന്നു. വീട്ടില്‍ എത്താനുള്ള ക്ഷമയില്ലായിരുന്നു. അങ്ങനെ ഗോവയിലേക്ക് ഒരു എസ്.ടി.ഡി. ബൂത്തില്‍ നിന്നും വിളിച്ച് പാതിരാത്രി മോഹന്‍ലാലിനെ അഭിനന്ദിക്കുകയായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.

2008ല്‍ റിലീസ് ചെയ്ത ഇന്നത്തെ ചിന്താവിഷയം സിനിമയാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.