മമ്മൂട്ടി തലമുറകളുടെ നായകന്‍, മക്കളുടെ ഹീറോയാണ്, ഇപ്പോള്‍ നാല് വയസ്സുകാരന്‍ പേരക്കുട്ടിയുടെയും; വൈറലായി സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍

Advertisement

അജയ് വാസുദേവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. നവാഗതരായ അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവര്‍ രചിച്ച ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ ഗള്‍ഫില്‍ വെച്ചാണ് നടന്നത്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ഇന്നലെ നടന്ന ഷൈലോക്ക് ഓഡിയോ ലോഞ്ചില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ്. സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ ഇങ്ങനെ, മമ്മൂട്ടി തലമുറകളുടെ നായകനാണ് ഞാനും മമ്മൂട്ടിയുമൊക്കെ ഒരേ സമയം സിനിമയില്‍ വന്നവരാണ്. അന്നെനിക്ക് മക്കള്‍ ജനിച്ചിട്ടില്ല. പിന്നീട് എന്റെ മക്കള്‍ സ്‌ക്രീനില്‍ കണ്ട് ഏറ്റവും കൂടുതല്‍ കൈയ്യടിച്ചിട്ടുള്ളത് മമ്മൂട്ടി സിനിമകള്‍ കണ്ടാണ്. അവരുടെ എന്നത്തേയും ഹീറോ മമ്മൂട്ടിയാണ്.

ഈ അടുത്ത കാലത്ത് ഞാന്‍ വീട്ടിലിരുന്ന് സിനിമ കാണുമ്പോള്‍ സ്‌ക്രീനില്‍ മമ്മൂട്ടിയെ കാണിച്ചപ്പോ എന്റെ മടിയിലിരുന്ന എന്റെ പേരക്കുട്ടി കൈയ്യടിച്ചു. ആദിത്യന്‍ അവന് 4 വയസാണ്. അവന്റെയും ഹീറോ മമ്മൂട്ടിയാണ്. എനിക്ക് സന്തോഷമായി, കാരണം എന്റെ അടുത്ത സിനിമയിലെ നായകനും മമ്മൂട്ടിയാണ്. ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ഒരുക്കാന്‍ പോവുകയാണ് സത്യന്‍ അന്തിക്കാട്. ഡോക്ടര്‍ ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ഈ ചിത്രം രചിക്കുന്നത്.