ദിലീഷ് എന്റെ സിനിമയിൽ അഭിനയിക്കാൻ വന്നതിന് പിന്നിലെ ലക്ഷ്യം അതായിരുന്നുവെന്ന് അറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം; തുറന്നു പറഞ്ഞ് സത്യൻ അന്തിക്കാട്

യുവതലമുറയിലെ ബ്രില്ല്യന്റ്  സംവിധായകൻ ദിലീഷ് പോത്തനെക്കുറിച്ച് മനസ്സുതുറന്ന് സത്യൻ അന്തിക്കാട്. സംവിധാനം പഠിക്കണമെന്ന മോഹവുമായി അഭിനയിക്കാന്‍ കടന്നു കൂടിയ ദിലീഷ് പോത്തനെ വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ അഭിനന്ദനം അറിയിക്കാന്‍ വിളിച്ച അനുഭവവും അദ്ദേഹം  പങ്കുവെച്ചു.

‘എന്റെ സംവിധാനം ഒളിച്ചു പഠിക്കാന്‍ വേണ്ടി എന്റെ സിനിമയില്‍ അഭിനയിക്കാന്‍ വന്ന ആളാണ്‌ ദിലീഷ് പോത്തന്‍. ഇത് ഞാന്‍ അറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

സംവിധാന മോഹത്തോടെ എന്റെ സെറ്റില്‍ അഭിനയിക്കാന്‍ വന്ന ആളിനെ ഞാന്‍ തന്നെ പിന്നീട് വിളിച്ചു അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ‘മഹേഷിന്റെ പ്രതികാരം’ കണ്ടു കഴിഞ്ഞു എനിക്ക് ദിലീഷിനെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. യുവ തലമുറയിലെ ഏറ്റവും ബ്രില്ല്യന്റ് ആയ സംവിധായകനാണ് ദിലീഷ്. ദിലീഷിന്റെ സിനിമകളുടെ ക്രാഫ്റ്റ് പുതു തലമുറയിലെ സിനിമ പ്രവര്‍ത്തകര്‍ക്ക് എന്നല്ല എല്ലാവര്‍ക്കും കണ്ടു പഠിക്കാന്‍ കഴിയുന്ന ഒന്നാണ്. അദ്ദേഹം വ്യക്തമാക്കി.