എനിക്ക് അവരോട് വലിയ ബഹുമാനമാണ്, കാരണം ഇപ്പോഴെന്റെ പിതാവ് സന്തോഷവാനാണ്: കരീനയെ കുറിച്ച് സാറ അലി ഖാന്‍

സെയ്ഫ് അലി ഖാന്‍ കുടുംബം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. സെയ്ഫിന്റെയും കരീനയുടേയും മക്കളുടേയുമെല്ലാം വിശേഷങ്ങള്‍ സിനിമ കോളങ്ങളില്‍ വലിയ ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിതാ അടുത്തിടെ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലി ഖാന്‍ കരീനയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

‘കരീന എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അതിലുപരി പിതാവ് സെയ്ഫ് അലിഖാന്റെ ഭാര്യ ആണ്. ഞാന്‍ അവരെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. കാരണം അവരുടെ സാന്നിദ്ധ്യം എന്റെ പിതാവിനെ സന്തോഷിപ്പിക്കുന്നുണ്ട്. ഒരേ ജോലിയാണ് ഞങ്ങള്‍ ചെയ്യുന്നത്. കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അധികവും സംസാരിക്കുന്നത്’- സാറ പറഞ്ഞു.

Read more

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹമായിരുന്നു കരീനയുടേയും സെയ്ഫ് അലിഖാന്റേയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സെയിഫും കരീനയും 2012 ല്‍ വിവാഹിതരാവുന്നത്. വിവാഹത്തിന് ശേഷവും കരീന സിനിമയില്‍ സജീവമായിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. അമൃത സിംഗുമായിള്ള വിവാഹമോചനത്തിന് ശേഷമാണ് നടന്‍ കരീനയെ വിവാഹം കഴിക്കുന്നത്.