ഇന്ധന വില കുറയണമെങ്കില്‍ സംസ്ഥാന സര്‍ക്കാരും തീരുമാനം എടുക്കണം: സന്തോഷ് പണ്ഡിറ്റ്

ഇന്ധന വില വര്‍ദ്ധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനും പങ്കുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ്. കേന്ദ്ര സര്‍ക്കാര്‍ ആ നികുതി വേണ്ടെന്നു വെക്കുവാന്‍ തയ്യാറാണത്രേ. ഇനി ഇന്ധന വില കുറയണം എങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനം എടുക്കേണ്ടി വരും എന്നാണ് സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്:

ഇന്ധനവില കൂടുമ്പോള്‍ അതില്‍ പകുതിയും കേന്ദ്രവും, സംസ്ഥാനവും ഏര്‍പ്പെടുത്തിയ നികുതി വിഹിതം ആണല്ലോ. ഇന്ധന വില കുറക്കുവാന്‍ ജിഎസ്ടി മാത്രം നടപ്പില്‍ ആക്കിയാല്‍ വില പകുതി ആകും. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാലും സംസ്ഥാനങ്ങള്‍ നികുതി കുറക്കുവാന്‍ തയ്യാറാകുന്നില്ല എന്ന് കേന്ദ്ര മന്ത്രി.

സംസ്ഥാന സര്‍ക്കാരുകള്‍ ഡീസല്‍ പെട്രോള്‍ നികുതി കുറക്കുവാന്‍ തയ്യാറായാല്‍ വില പകുതിയാകും. നിലവില്‍ ഒരു ലിറ്റര്‍ അടിക്കുമ്പോള്‍ പകുതിയോളം നികുതി ആണ്. കേന്ദ്ര സര്‍ക്കാര്‍ ആ നികുതി വേണ്ടെന്നു വെക്കുവാന്‍ തയ്യാറാണത്രേ. ഇനി ഇന്ധന വില കുറയണം എങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനം എടുക്കേണ്ടി വരും. ഇന്ധനവും ജിഎസ്ടി മാത്രം ആക്കിയാല്‍ ഇന്ത്യ മുഴുവന്‍ ഒരേ വിലയാകും.

അതേസമയം, കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ജിഎസ്ടി ബാധകമാക്കുന്നത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും ജിഎസ്ടി കൗണ്‍സിലും വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം എന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.