'അയാള്‍ എന്നെ ചതിക്കുകയായിരുന്നു'; പ്രണയ പരാജയം പരസ്യമാക്കി സന ഖാന്‍

നൃത്തസംവിധായകന്‍ മെല്‍വിന്‍ ലൂയീസുമായുള്ള പ്രണയം പരാജയപ്പെട്ടത് പരസ്യമാക്കി നടി സന ഖാന്‍. മെല്‍വിന്‍ തന്നെ ചതിക്കുകയായിരുന്നെന്നും പ്രതീക്ഷിച്ചതല്ല അയാളില്‍ നിന്ന് തനിക്ക് ലഭിച്ചതെന്നും ഒരു അഭിമുഖത്തില്‍ സന പറഞ്ഞു.

“മെല്‍വിന്‍ എന്നെ ചതിക്കുകയായിരുന്നു. ഹൃദയം നിറഞ്ഞാണ് ഞാനയാളെ സ്‌നേഹിച്ചത്. പക്ഷേ തിരിച്ച് അതല്ല എനിക്ക് കിട്ടിയത്. അത് തിരിച്ചറിഞ്ഞുപ്പോള്‍ മുതല്‍ വിഷാദരോഗം അലട്ടുകയാണ്. മറ്റ് സ്ത്രീകളുമായുള്ള അയാളുടെ ബന്ധത്തെക്കുറിച്ച് ഞാന്‍ നേരത്തെ കേട്ടിരുന്നു. എന്നാല്‍ മെല്‍വിന്‍ എല്ലാം നിഷേധിച്ചതിനാല്‍ ഒന്നും വിശ്വസിച്ചില്ല. ആ ബന്ധം ഞാന്‍ അവസാനിപ്പിച്ചു. അയാള്‍ മറ്റൊരാളുമായി ഇപ്പോള്‍ പ്രണയത്തിലാണ്.” സന പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ട പ്രണയജോഡികളായിരുന്നു ഇരുവരും. ഒരുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വേര്‍പിരിയല്‍. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും നീക്കം ചെയ്തിട്ടുണ്ട്.