'മാനസികമായി തകര്‍ന്ന് ഞാന്‍ മരിക്കുമെന്ന് കരുതി, എന്നാല്‍..'; വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തി സാമന്ത

സമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചന വാര്‍ത്തയെ തുടര്‍ന്ന് പല തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. സാമന്തയുടെ വിവാഹേതര ബന്ധമാണ് വിവാഹമോചനത്തില്‍ എത്തിച്ചതെന്ന രീതിയിലുള്ള ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു.

ഈ ആരോപണങ്ങള്‍ക്കെതിരെ സാമന്ത സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. വിവാഹമോചന സമയത്ത് നേരിട്ട മാനസിക സംഘര്‍ഷങ്ങളെ കുറിച്ചു തുറന്നു പറയുകയാണ് താരം ഇപ്പോള്‍. വിവാഹമോചനം മാനസികമായി തകര്‍ക്കുമെന്ന് ചിന്തിച്ചിരുന്നു.

മരിച്ചു പോകുമോ എന്ന് ഭയന്നിരുന്നതായും സാമന്ത പറയുന്നു. എന്നാല്‍ താന്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവളായി മാറുകയാണ് ചെയ്തത് എന്നാണ് ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ സാമന്ത പറയുന്നത്. തന്റെ ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടത് തന്റെ ആവശ്യമാണ്.

സ്വകാര്യജീവിതത്തില്‍ താന്‍ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളെയും ഉള്‍ക്കൊണ്ടു തന്നെ ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്. എത്രത്തോളം കരുത്തയായ സ്ത്രീയായി മാറി എന്നോര്‍ത്ത് ചില നേരങ്ങളില്‍ തനിക്കു തന്നെ അദ്ഭുതം തോന്നിയിട്ടുണ്ട്. അതിലേറെ അഭിമാനവും ഉണ്ട്.

ജീവിതത്തില്‍ ദുര്‍ബലയായ വ്യക്തിയാണെന്ന ചിന്ത ഉണ്ടായിരുന്നു. വിവാഹമോചനത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന് മരിക്കുമെന്നു കരുതി. എന്നാല്‍ എത്രത്തോളം ശക്തയായ സ്ത്രീയാണ് താനെന്ന് ഇപ്പോള്‍ ബോദ്ധ്യമായി. ഇപ്പോഴുള്ള തന്നെ കുറിച്ചോര്‍ത്ത് വളരെ അഭിമാനമാണ് എന്ന് സാമന്ത പറയുന്നു.