'പല അഭിനേതാക്കളുടെയും ദാമ്പത്യ ജീവിതം സുഖകരമല്ലാതാകാൻ കാരണക്കാർ കരൺ ജോഹർ അടക്കമുള്ള സംവിധായകർ'; സാമന്ത

തെന്നിന്ത്യൻ സിനിമകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സാമന്ത.  കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരൺ പരിപാടിക്കിടെ സാമന്ത വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്.

പല അഭിനേതാക്കളുടെയും ദാമ്പത്യ ജീവിതം സുഖകരമല്ലാത്തതാകാൻ കാരണക്കാർ കരൺ ജോഹർ അടക്കമുള്ള സംവിധായകരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സാമന്ത. കരൺ ജോഹർ അവതാരകനായെത്തുന്ന സെലിബ്രിറ്റി ചാറ്റ് ഷോയായ ‘കോഫി വിത്ത് കരൺ’ എന്ന  പരിപാടിയിലാണ് നടി ഇക്കാര്യത്തെപ്പറ്റി പറഞ്ഞത്.

വിവാഹത്തിനെ നിങ്ങൾ സിനിമകളിലൂടെ വളരെയധികം മാർക്കറ്റിങ്ങ് ചെയ്യുന്നുണ്ട്. വിവാഹവസ്ത്രം, പാട്ടുകൾ, ആഘോഷം, നൃത്തം തുടങ്ങി ഇത്തരം സിനിമകൾ കാണുമ്പോൾ പുതു തലമുറ കരുതുന്നത് വിവാഹ ജീവിതം എന്നത് ഷാറുഖാൻ്റെ സിനിമയായ കഭി ഖുശി കഭി ഘം പോലെ ആവും എന്നാണ്.

എന്നാൽ ജീവിതത്തിലേയ്ക്ക് വരുമ്പോഴാണ് കെജിഎഫ് പോലെയാണെന്ന് തിരിച്ചറിയുന്നതെന്നും സാമന്ത  കൂട്ടിച്ചേർത്തു. സിനിമാ താരം അക്ഷയ്‌കുമാറിനൊപ്പമാണ് സാമന്ത അഭിമുഖത്തിൽ പങ്കെടുത്തത്.