നാഗചൈതന്യയുടെ പ്രണയവാര്‍ത്ത എന്റെ പി.ആര്‍. വര്‍ക്കൊന്നുമല്ല, നീ പോയി നിന്റെ പണി നോക്ക്: സാമന്ത

തെലുങ്കു സിനിമാലോകത്താകമാനം  പരന്ന വാര്‍ത്തയായിരുന്നു നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്നത്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പരത്തുന്നത് നാഗചൈതന്യയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള മുന്‍ഭാര്യയും നടിയുമായ സാമന്തയുടെ പി.ആര്‍ ടീമാണെന്നാണ് നാഗചൈതന്യയുടെ ആരാധകര്‍ പറഞ്ഞു പരത്തുന്നത്.

ഇതിനെതിരെ ഇപ്പോള്‍ സാമന്ത തന്നെയാണ് രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് നാഗചൈതന്യ ആരാധകരോട് കടുത്ത ഭാഷയില്‍ സാമന്ത മറുപടി പറഞ്ഞത്്. പെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം.

ആണ്‍കുട്ടിക്കെതിരെ വന്നാല്‍ അത് പെണ്‍കുട്ടി ഉണ്ടാക്കിയത്. ഒന്ന് പക്വത വെച്ചുകൂടേ ആദ്യം നിങ്ങള്‍ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ. എന്നാണ് സാമന്ത ട്വിറ്ററില്‍ കുറിച്ചത്. 2017 ല്‍ വിവാഹിതരായ നാഗചൈതന്യയും സാമന്തയും നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറിലാണ് വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ചത്.

പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം. താങ്ക്യൂ ആണ് നടന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ഖുഷി, ശാകുന്തളം എന്നിവയാണ് സാമന്തയുടേതായി അണിയറയിലുള്ളത്.